Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഹുൽ ഗാന്ധിയെ ഉടൻ വിവാഹം കഴിപ്പിക്കാനുള്ള നടപടികൾ വേണം; മുത്തലാക്ക്പോലുള്ള ആചാരങ്ങൾ ഒഴിവാക്കണമെങ്കിൽ മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യണം; വീണ്ടും വിദ്വേഷ പ്രചാരണവുമായി സാധ്വി പ്രാചി

രാഹുൽ ഗാന്ധിയെ ഉടൻ വിവാഹം കഴിപ്പിക്കാനുള്ള നടപടികൾ വേണം; മുത്തലാക്ക്പോലുള്ള ആചാരങ്ങൾ ഒഴിവാക്കണമെങ്കിൽ മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യണം; വീണ്ടും വിദ്വേഷ പ്രചാരണവുമായി സാധ്വി പ്രാചി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംഘപരിവാർ നേതാവ് സാധ്വി പ്രാചി തീവ്രവർഗീയ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. മുത്തലാഖും നിക്കാഹ് ഹലാലായും പോലുള്ള ആചാരങ്ങൾ ഒഴിവാക്കണമെങ്കിൽ മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യുന്നതാണ് നല്ലതെന്നാണ് സാധ്വിയുടെ പുതിയ വിദ്വേഷ പ്രസംഗം. രാഹുൽ ഗാന്ധിയെ ഉടൻ വിവാഹം കഴിപ്പിക്കാനുള്ള നടപടികൾ വേണമെന്നും സാധ്വി പറഞ്ഞു.

മുത്തലാഖ് ഇരകളായ ബറേലിയിലെ നിദാ ഖാൻ അടക്കമുള്ള മുസ്ലിം സ്ത്രീകളെ നേരിട്ടു സന്ദർശിച്ച് ഹിന്ദു മതം സ്വീകരിക്കാൻ നിർദ്ദേശിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാവായ പ്രാചി പറയുന്നു. മുത്തലാക്ക് പോലുള്ള ആചാരങ്ങളും ഗാർഹിക പീഡനവുമടക്കമുള്ള പ്രശ്നങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തു വന്നിട്ടുള്ള വ്യക്തിയാണ് നിദാ ഖാൻ.'മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാൻ തയ്യാറാകണം.

എങ്കിൽ മാത്രമേ അവർക്ക് നിക്കാഹ് ഹലാലായും മുത്തലാഖും പോലുള്ള അനാചാരങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കുകയുള്ളൂ. വ്യാജ ഫത്വകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന മൗലവികൾ സമൂഹത്തെ നശിപ്പിക്കുകയാണ്. ഇവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്'- സ്വാധി മഥുരയിൽ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും സാധ്വി പ്രാചി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.

2019ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണെന്നും, അതുകൊണ്ട് അദ്ദേഹം വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ടതുണ്ടെന്നുമായിരുന്നു പ്രാചിയുടെ പരാമർശം. രാഹുൽ ഗാന്ധി എടുക്കുന്ന തീരുമാനങ്ങളൊന്നും തന്നെ ഭൂരിപക്ഷം നേടാൻ കോൺഗ്രസിനെ സഹായിക്കില്ല. പാർട്ടി തന്നെ മുൻകൈയെടുത്ത് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങണമെന്നും സാധ്വി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP