Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രമന്ത്രിയായതിനാൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ; വിമാന മാർഗം ബംഗളൂരുവിലെത്തിയ മന്ത്രി ക്വാറന്റൈനിൽ പോയില്ല; വിചിത്രവാദത്തിന് പിന്നാലെ വിമർശനവും

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: കേന്ദ്രമന്ത്രിയായതിനാൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിനു പിന്നാലെ ന്യൂഡൽഹിയിൽനിന്നു വിമാനമാർഗം ബംഗളുരുവിലെത്തിയശേഷമാണു ഗൗഡ ഇത്തരത്തിൽ പ്രതികരിച്ചത്.

ഡൽഹിയുൾപ്പെടെ തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്ന് വിമാനത്തിലോ റോഡ്, റെയിൽ മാർഗമോ എത്തുന്നവർക്ക് കർണാടകത്തിൽ കർശന നിരീക്ഷണമാണുള്ളത്. എന്നാൽ ഡൽഹിയിൽനിന്ന് ബംഗളുരുവിൽ വിമാനമിറങ്ങിയ മന്ത്രി ഈ നിയമം പാലിക്കാൻ തയാറായില്ല. നിരീക്ഷണകേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലേക്കു പോയ മന്ത്രി പിന്നീട് ഓഫീസിൽ സജീവമാകുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയായതു കൊണ്ട് ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഗൗഡ വിശദീകരിച്ചത്. മരുന്നുനിർമ്മാണ വകുപ്പിന്റെ ചുമതലയുള്ളതിനാൽ മാറിനിൽക്കാൻ കഴിയില്ല. പ്രത്യേക വിമാനത്തിലാണ് വന്നത്. ആരോഗ്യസേതു ആപ്പുണ്ടായിരുന്നതിനാൽ നിരീക്ഷണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യം മുഴുവൻ മരുന്നെത്തിക്കേണ്ട ചുമതല തനിക്കാണ്.

മരുന്നെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്താൽ കോറോണ വൈറസിനെതിരായ പോരാട്ടം എങ്ങനെ നടത്തുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഏഴ് കേന്ദ്ര മന്ത്രിമാർ ഞായറാഴ്ചതന്നെ കോവിഡ് പരിശോധന നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP