Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; ഡോക്ടറായിരുന്നവൻ പിന്നീട് തെരുവിലേക്ക് തള്ളപ്പെട്ടു; ഭിക്ഷയെടുത്ത് കഴിയവേ തുണയായി എത്തിയത് പൊലീസും

ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി; ഡോക്ടറായിരുന്നവൻ പിന്നീട് തെരുവിലേക്ക് തള്ളപ്പെട്ടു; ഭിക്ഷയെടുത്ത് കഴിയവേ തുണയായി എത്തിയത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

മധുര: ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയതോടെ തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കേണ്ടി വന്ന ഡോക്ടർക്ക് ഒടുവിൽ പൊലീസ് തുണയായി. തമിഴ്‌നാട്ടിലെ മുധുരയിലാണ് സംഭവം.ഇപ്പോൾ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തിരിക്കുകയാണെന്ന് ഇൻസ്പെക്ടർ കവിത വ്യക്തമാക്കുന്നു. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനു ശേഷം ഡോക്ടർക്കു ജോലി നഷ്ടപ്പെട്ടു. താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെട്ടു. ഗത്യന്തരമില്ലാതെ നഗരത്തിലെ ഒരു ട്രാൻസ്ജെൻഡറിനൊപ്പം താമസം ആരംഭിച്ചു. ജീവിക്കാൻ മറ്റുവഴികളില്ലാതെ ആയപ്പോൾ ഭിക്ഷാടനത്തിലേക്കു തിരിയുകയായിരുന്നു.

റോഡരികിൽ ഭിക്ഷയാചിച്ച ഒരുകൂട്ടം ട്രാൻസ്‌ജെന്ററുകളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് പെൺകുട്ടിയെയും പൊലീസ് കാണുന്നത്. യുവതി ഡോക്ടർ ആണെന്ന് ആദ്യം തനിക്ക് വിശ്വാസം വന്നില്ല. മെഡിക്കൽ ബിരുദം കരസ്ഥമാക്കിയെങ്കിലും ആദ്യത്തെ പേരിലാണ് നേടിയത് എന്ന് തിലഗർ തിഡൽ പൊലീസ് ഇൻസ്‌പെക്ടർ കവിത പറയുന്നു. തുടർന്ന് മധുര മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടപ്പോൾ പൊലീസിന് സത്യാവസ്ഥ മനസ്സിലായി. മേലുദ്യോഗസ്ഥരോട് സംസാരിച്ച കവിത, പെൺകുട്ടിക്ക് പ്രാക്ടീസ് നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുകൊടുക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.

2018ൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായ ഡോക്ടർ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീ ആയതോടെയാണ് ജീവിതം ദുരിതത്തിലായത്. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വീട്ടിൽ നിന്നും ഒരുവർഷമായി ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രിയിൽ നിന്നും യുവതിയെ പുറത്താക്കി. തുടർന്ന് ട്രാൻസ്‌ജെന്ററുകൾക്കൊപ്പം ഭിക്ഷയെടുത്തു കഴിയുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ഇൻസ്‌പെക്ടർ കവിതയാണ് യുവതിയെ സഹായിക്കാനായി രംഗത്തെത്തിയത്. പൊലീസ് ഇവർക്ക് സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. ക്ലിനിക്ക് തുടങ്ങുന്നതിനായി രേഖകളിൽ പേരും മറ്റ് വിവരങ്ങളും തിരുത്താനായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കാനൊരുങ്ങുകയാണ് എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP