Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്മൾ ഒരുമിച്ച് ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാകാത്ത നിമിഷം; ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവന അളക്കാനാകാത്തത്; എം.എസ് ധോണിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിക്ക് ആശംസയുമായി പ്രമുഖർ. സച്ചിൻ ടെണ്ടുൽക്കർ,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീർ, ശശി തരൂർ എന്നിവരടക്കമുള്ളവരാണ് ധോണിക്ക് ആശംസയുമായി എത്തിയത്.

ഇന്ത്യൻ ക്രിക്കറ്റിന് ധോണി നൽകിയ സംഭാവന അളക്കാനാകാത്തതാണ്. 2011ൽ നമ്മൾ ഒരുമിച്ച് ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും മറക്കാനാകാത്ത നിമിഷം. രണ്ടാം ഇന്നിങ്സിനും നിങ്ങൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു-സച്ചിൻ ട്വീറ്റ് ചെയ്തു.

ചൂടേറിയ പല മത്സരങ്ങളും ധോണിയുടെ കൂൾ ക്യാപ്റ്റൻസിയിലൂടെ ഇന്ത്യ ജയിച്ചെന്നും രണ്ട് ഫോർമാറ്റിലും ലോകകിരീടം നേടിയ ക്യാപ്റ്റനാണ് ധോണിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

താങ്ക്യൂ ഫോർ ദ മാജിക്ക് എന്ന ഒറ്റ വരിയിലൂടെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ധോണിക്ക് ആശംസ നേർന്നത്.
രാജ്യത്തെ എല്ലാ കായികതാരങ്ങൾക്കും ധോണി പ്രചോദനമായിരുന്നെന്നും ധോണിയുടെ നേട്ടങ്ങൾ അവിശ്വസനീയമാണെന്നും വിനയ് കുമാർ കുറിച്ചു.

ധോണി വിരമിച്ചെന്ന് കേൾക്കുമ്പോൾ സങ്കടമുണ്ടെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. കളിക്കളത്തിലെ അതികായനായിരുന്നു ധോണിയെന്നും ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ക്യാപ്റ്റനുമായിരുന്നുവെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. ഒരു യുഗത്തെ അടയാളപ്പെടുത്തിയാണ് ധോണി കളം വിടുന്നതെന്നും തരൂർ വ്യക്തമാക്കി.

ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP