Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സച്ചിൻ പൈലറ്റ് ഇപ്പോൾ ബിജെപിയിലെന്ന് കോൺഗ്രസ് നേതാവ്; വിവാദമായപ്പോൾ നാവുപിഴയെന്നും, ജ്യോതിരാദിത്യ സിന്ധ്യയെ കുറിച്ചു പറഞ്ഞപ്പോളുണ്ടായ പിഴവെന്ന് തിരുത്ത്

സച്ചിൻ പൈലറ്റ് ഇപ്പോൾ ബിജെപിയിലെന്ന് കോൺഗ്രസ് നേതാവ്; വിവാദമായപ്പോൾ നാവുപിഴയെന്നും, ജ്യോതിരാദിത്യ സിന്ധ്യയെ കുറിച്ചു പറഞ്ഞപ്പോളുണ്ടായ പിഴവെന്ന് തിരുത്ത്

സ്വന്തം ലേഖകൻ

ഭോപ്പാൽ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബിജെപിയിയിൽ ചേർന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി പിഎൽ പുനിയ. അദ്ദേഹം ഇപ്പോൾ ബിജെപിയിലാണ്. കോൺഗ്രസിനോടുള്ള ബിജെപിയുടെ സമീപനം എല്ലാവർക്കും അറിയാമെന്നും ചത്തീസ്ഗഡിന്റെ ചാർജുള്ള കോൺഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോൺഗ്രസ് പാർട്ടി എല്ലാ നേതാക്കളെയും പാർട്ടിപ്രവർത്തകരെയും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ സച്ചിൻ പൈലറ്റ് ബിജെപിയിലാണെന്ന പരാമർശം നാക്കുപിഴയാണെന്ന വിശദീകരണവുമായി പുനിയ രംഗത്തെത്തി.. ജ്യോതിരാദിത്യസിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ അദ്ദേഹത്തിന്റെ പേരിന് പകരം സച്ചിൻ പൈലറ്റ് എന്നായി മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിവിളിച്ചുചേർത്ത യോഗത്തിൽ 90 കോൺഗ്രസ് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. സച്ചിൻപൈലറ്റ് ഉൾപ്പടെ 17 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല. പത്ത് സ്വതന്ത്ര എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാത്ത സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സച്ചിൻ പൈലറ്റ് മറ്റ് എംഎൽഎമാരിൽ നിന്നും വ്യത്യസ്തനല്ലെന്നും അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡെ പറഞ്ഞു.

ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾക്കിടയിൽ താൻ ബിജെപിയിൽ ചേരുന്നില്ലെന്ന് സച്ചിൻ പൈലറ്റ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുതിയ പാർട്ടിക്ക് രൂപം നൽകാനാണ് സച്ചിന്റെ തീരുമാനമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP