Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴുവയസ്സുകാരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബസ് കണ്ടക്ടറിൽ കെട്ടിവെക്കാൻ ഗുരുഗ്രാം പൊലീസ് ശ്രമിച്ചതെന്തിന്? കൊല നടത്തിയ കത്തിയെന്ന് പറഞ്ഞ് പൊലീസ് കത്തിപോലും ഉണ്ടാക്കി; 16 കാരൻ കുറ്റസമ്മതം നടത്തിയപ്പോൾ അഴിഞ്ഞുവീണത് നിരപരാധികൾ വേട്ടയാടപ്പെടുന്ന നിയമവ്യവസ്ഥ

ഏഴുവയസ്സുകാരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ബസ് കണ്ടക്ടറിൽ കെട്ടിവെക്കാൻ ഗുരുഗ്രാം പൊലീസ് ശ്രമിച്ചതെന്തിന്? കൊല നടത്തിയ കത്തിയെന്ന് പറഞ്ഞ് പൊലീസ് കത്തിപോലും ഉണ്ടാക്കി; 16 കാരൻ കുറ്റസമ്മതം നടത്തിയപ്പോൾ അഴിഞ്ഞുവീണത് നിരപരാധികൾ വേട്ടയാടപ്പെടുന്ന നിയമവ്യവസ്ഥ

ഗുരുഗ്രാമിൽ ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടത്തിയ നീക്കങ്ങൾ തെളിയിക്കുന്നത് ഏതു നിരപരാധിയെയും വേട്ടയാടാൻ നമ്മുടെ നിയമവ്യവസ്ഥയ്ക്ക് കഴിയുമെന്ന് കൂടിയാണ്. പ്രദ്ധ്യുമ്‌നൻ എന്ന കുട്ടിയുടെ കൊലപാതകത്തിൽ സിബിഐ. അന്വേഷണത്തിനൊടുവിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിലായതോടെ, പൊലീസ് നടത്തിയ കള്ളക്കളികൾ ഓരോന്നായി പുറത്തുവരികയാണ്.

സ്‌കൂൾ ബസ് കണ്ടക്ടർ അശോക് കുമാറാണ് കൊല നടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കൊല നടത്തിയ കത്തിയും പൊലീസ് കണ്ടെടുത്തു. കൊല നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി, കൊല നടത്താനുപയോഗിച്ച ആയുധവും കണ്ടെടുത്ത് വിജയ ശ്രീലാളിതരായി നിൽക്കുകയായിരുന്നു പൊലീസ്. എന്നാൽ, രാജ്യത്തെ പിടിച്ചുകുലുക്കിയ റയാൻ സ്‌കൂൾ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പൊലീസ് നടത്തിയത് കള്ളക്കളിയായിരുന്നുവെന്ന് രണ്ടുമാസം നീണ്ട സിബിഐ. അന്വേഷണത്തിനൊടുവിൽ വ്യക്തമായി.

പൊലീസ് നിരത്തിയെ തെളിവുകളെല്ലാം, കൊല നടത്താനുപയോഗിച്ച കത്തി പോലും വ്യാജമായിരുന്നു. കത്തി കൊല നടത്തിയ 16-കാരന്റേതായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അടുത്തുള്ള കടയിൽനിന്ന് പ്ലസ് ടു വിദ്യാർത്ഥിയാണ് കത്തി വാങ്ങിയത്. ബാഗിലൊളിപ്പിച്ച് സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. അശോക് കുമാർ സ്‌കൂളിനുള്ളിലേക്ക് കത്തികൊണ്ടുവന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയെന്നുമുള്ള പൊലീസിന്റെ കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്ന് സിബിഐ. അധികൃതർ വ്യക്തമാക്കി.

കൊല നടത്തിയ പ്ലസ് ടു വിദ്യാർത്ഥി, വ്യാഴാഴ്ച സിബിഐ. അന്വേഷണ സംഘത്തെ കത്തി വാങ്ങിച്ച കടയിൽ കൊണ്ടുപോയെന്ന് അധികൃതർ പറഞ്ഞു. അന്വേഷണത്തിൽ അത് ശരിയാണെന്ന് തെളിഞ്ഞു. താനാണ് കൊല നടത്തിയതെന്ന് അച്ഛന്റെയും ഒരു സ്വതന്ത്ര സാക്ഷിയുടെയും സിബിഐയിലെ വെൽഫയർ ഓഫീസറുടെയും സാന്നിധ്യത്തിൽ കുട്ടി സമ്മതിക്കുകയും ചെയ്തു. സ്‌കൂളിലെ ടോയ്‌ലറ്റിൽവെച്ച് ഏതാനും സെക്കൻഡുകൊണ്ടുതന്നെ കഴുത്തിൽ മുറിവേൽപ്പിച്ചുവെന്ന് കുട്ടി പറഞ്ഞു. പ്രദ്ധ്യുമ്‌നന് കുതറിമാറാൻ കഴിയുംമുന്നെ കൊല നടത്തുകയും ചെയ്്തു.

ഗുരുഗ്രാം പൊലീസ് കേസിൽ നടത്തിയ കണ്ടെത്തലുകളെല്ലാം പാടേ നിരാകരിക്കുന്നതാണ് സി.ബി.അന്വേഷണം. ഏത് നിരപരാധിയെയും കുടുക്കാൻ പൊലീസിനാകുമെന്നതിന്റെ വ്യക്തമായ സൂചനയും ഇതിലുണ്ട്. നേരത്തേ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ബസ് കണ്ടക്ടർ കുറ്റം സമ്മതിച്ചിരുന്നു. സ്‌കൂൾ ബസിന്റെ ടൂൾകിറ്റിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്ന് കണ്ടക്ടർ സമ്മതിച്ചതായാണ് പൊലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നത്.

കണ്ടക്ടർ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. അശോക് കുമാർ സ്‌കൂളിലെ ടോയ്‌ലറ്റിൽനിന്ന് വരുന്നതിന്റെ സിസിടിവി ദൃശ്യമുൾപ്പെടെ ഹാജരാക്കിയാണ് പൊലീസ് കേസിൽ അയാളെ പ്രതിയാക്കിയത്. ടോയ്‌ലറ്റിൽ വലിച്ചെറിയപ്പെട്ട നിലയിൽ കണ്ടെത്തിയ കത്തിയുപയോഗിച്ചാണ് കൊല നടത്തിയതെന്ന് വ്യക്തമാണെന്ന് സിബിഐ. വൃത്തങ്ങൾ പറഞ്ഞു. എന്നാൽ കത്തിയെവിടെനിന്ന് കിട്ടിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP