Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിക്കാർ ജാഗ്രതൈ! മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന രൂപ ഐപിഎസിന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി കർണാടക സർക്കാർ; ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി രൂപ

അഴിമതിക്കാർ ജാഗ്രതൈ! മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന രൂപ ഐപിഎസിന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി കർണാടക സർക്കാർ; ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി രൂപ

സ്വന്തം ലേഖകൻ

ബംഗളൂരു: അഴിമതിക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുന്ന രൂപ ഐപിഎസിന് പുതിയ ചുമതല നൽകി കർണാടക സർക്കാർ. കഴിഞ്ഞ കർണാടക സർക്കാറിന്റെ കണ്ണിൽ കരടായ ഉദ്യോഗസ്ഥയെ നിർണായ സ്ഥാനത്താണ് യെദിയൂരപ്പ സർക്കാർ പ്രതിഷ്ടിച്ചിരിക്കുന്നത്. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായാണ് രൂപയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ സ്ഥാനത്തേയ്ക്ക് എത്തുന്ന ആദ്യ വനിതയാണ് രൂപ. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി..എം.കെ. മുൻനേതാവ് വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിച്ചെന്ന് അന്ന് ജയിൽ ഡി.ഐ.ജി.യായ രൂപ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പിന്നീട് വൻവിവാദത്തിനിടയാക്കി. വി.ഐ.പി സൗകര്യം ലഭിക്കുന്നതിന് ജയിൽ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന റിപ്പോർട്ട് ജയിൽവകുപ്പിൽ അഴിച്ചുപണിക്കിടയാക്കി. തുടർന്ന് സർക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടതായും വന്നു. പിന്നീട് അന്വേഷണ കമ്മിഷനും രൂപയുടെ കണ്ടെത്തലുകൾ ശരിവച്ചു.

റെയിൽവേ പൊലീസ് ഐ.ജി സ്ഥാനമാണ് രൂപ നിലവിൽ വഹിച്ച് കൊണ്ടിരുന്നത്. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനൽ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള രൂപ അഖിലേന്ത്യാ തലത്തിൽ 43ആം റാങ്കോട് കൂടിയാണ് സിവിൽ സർവീസ് പാസായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP