Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാഴാഴ്‌ച്ച മുതൽ തമിഴ്‌നാട് യാത്രയ്ക്ക് ആർടിപിസിആർ നിർബന്ധം; വാക്‌സീൻ 2 ഡോസും എടുത്തവർക്ക് ഇളവ്; നിബന്ധന വിമാനയാത്രക്കാർക്കും ബാധകം

വ്യാഴാഴ്‌ച്ച മുതൽ തമിഴ്‌നാട് യാത്രയ്ക്ക് ആർടിപിസിആർ നിർബന്ധം; വാക്‌സീൻ 2 ഡോസും എടുത്തവർക്ക് ഇളവ്; നിബന്ധന വിമാനയാത്രക്കാർക്കും ബാധകം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കേരളത്തിൽനിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ പ്രവേശിക്കാൻ വ്യാഴാഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. അതേസമയം, കോവിഡ് വാക്‌സീൻ രണ്ടു ഡോസും എടുത്ത് 14 ദിവസം പൂർത്തിയായവർക്ക് ഇളവുണ്ട്. ഈ വിഭാഗത്തിലുള്ളവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.

വിമാന യാത്രക്കാർക്കും നിബന്ധന ബാധകമാണ്. വിമാനത്താളവത്തിലെത്തുമ്പോൾ ശരീര താപനില പരിശോധിക്കും. ഉയർന്ന താപനിലയുള്ളവരെ റാപ്പിഡ് ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കും. 13 മിനിട്ടിനുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

റോഡ് മാർഗം വരുന്നവരെ അതിർത്തിയിൽ വാഹനം തടഞ്ഞു പരിശോധിക്കും. സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ കടത്തിവിടൂ. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽ മാത്രം 13 ഇടങ്ങളിലാണു കേരളത്തിൽ നിന്നുള്ളവരെ പരിശോധിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP