Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാതിസംവരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആർഎസ്എസ്; യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആർഎസ്എസ് വക്താവ് മന്മോഹൻ വൈദ്യയുടെ പ്രസ്താവന അംബേദ്കറിന്റെ വാക്കുകളെ കൂട്ടുപിടിച്ച്; വിവാദത്തിനു തിരികൊളുത്തുമെന്നു ബോധ്യപ്പെട്ടതോടെ തിരുത്തലും

ജാതിസംവരണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ആർഎസ്എസ്; യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആർഎസ്എസ് വക്താവ് മന്മോഹൻ വൈദ്യയുടെ പ്രസ്താവന അംബേദ്കറിന്റെ വാക്കുകളെ കൂട്ടുപിടിച്ച്; വിവാദത്തിനു തിരികൊളുത്തുമെന്നു ബോധ്യപ്പെട്ടതോടെ തിരുത്തലും

ജയ്പുർ: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ആർഎസ്എസ് വക്താവ് മന്മോഹൻ വൈദ്യ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേയാണ് ആർഎസ്എസ് നേതാവിന്റെ പ്രസ്താവന.

സംവരണമല്ല പകരം അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് ജയ്പുർ സാഹിത്യോത്സവ വേദിയിൽ സംസാരിക്കുകവേ അദ്ദേഹം പറഞ്ഞു. നിരന്തരമായി തുടരുന്ന സംവരണ നയം ഒരു രാജ്യത്തിനും അഭികാമ്യമല്ലെന്ന് ഡോ. അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് അവസാനമുണ്ടാകണം. എല്ലാവർക്കും തുല്യ തൊഴിൽ അവസരങ്ങൾ ലഭിക്കുന്ന ഒരു കാലം സംജാതമാകണമെന്നും മന്മോഹൻ വൈദ്യ പറഞ്ഞു. തുല്യ അവസരങ്ങൾ ലഭിക്കുമ്പോഴേ അന്യവത്കരണവും അസമാനതയും അവസാനിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2015 ലെ ബിഹാർ തെരഞ്ഞെടുപ്പിനു മുമ്പും സമാന പരാമർശം ആര്എസ്എസിൽനിന്ന് ഉണ്ടായിരുന്നു. സംവരണ നയം പുനപ്പരിശോധിക്കണമെന്ന ആവശ്യമാണ് അന്ന് ആർഎസ്എസ് സർസംഘ് ചാലക് ആയ മോഹൻ ഭഗത് ഉന്നയിച്ചത്. സംവരണ നയം പുനപരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും മോഹൻ ഭഗത് കേന്ദ്ര സർക്കാരിനോട് ആവശ്യപെടുകയുണ്ടായി.

എന്നാൽ ലാലു പ്രസാദ് യാദവ് അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ മോഹൻ ഭഗത്തിന്റെ പ്രസ്താവനയെ തെരഞ്ഞെടുപ്പ് ആയുധമാക്കിമാറ്റി. ബിജെപി അധികാരത്തിലേറിയാൽ സംവരണം എടുത്തുകളയുമെന്നായിരുന്നു ലാലുവിന്റെ പ്രചാരണം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റ കനത്ത പരാജയത്തിന്റെ പ്രധാന കാരണം മോഹൻ ഭഗത്തിന്റെ പ്രസ്താവന ഒന്നു മാത്രമാണെന്നും ലാലു പിന്നീട് അഭിപ്രായപ്പെടുകയുണ്ടായി.

അതേസമയം തന്റെ പ്രസ്താവന വിവാദത്തിനു തിരികൊളുത്തുമെന്ന് മനസ്സിലായ മന്മോഹൻ വൈദ്യ വിശദീകരണവുമായി രംഗത്തെത്തി. യുപി തെരഞ്ഞെടുപ്പുമായി പ്രസ്താവനയ്ക്ക് ഒരു ബന്ധവുമില്ല. തന്റെ പ്രസ്താവനയെ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP