Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബക്രീദ് ദിനത്തിൽ കശാപ്പിന് വിട; ആടിന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആർഎസ്എസ് മുസ്ലിം സംഘടനയുടെ ആഘോഷം; ധൂർത്തും ധാരാളിത്തവും മാറ്റി വെച്ച് പാവപ്പെട്ടവരുടേയും പരാശ്രയമില്ലാത്തവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും സംഘടനാ നേതാക്കളുടെ ആഹ്വാനം

ബക്രീദ് ദിനത്തിൽ കശാപ്പിന് വിട; ആടിന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആർഎസ്എസ് മുസ്ലിം സംഘടനയുടെ ആഘോഷം; ധൂർത്തും ധാരാളിത്തവും മാറ്റി വെച്ച് പാവപ്പെട്ടവരുടേയും പരാശ്രയമില്ലാത്തവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും സംഘടനാ നേതാക്കളുടെ ആഹ്വാനം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ബക്രീദ് ദിനം പിന്നിടുമ്പോൾ ഏവർക്കും സന്തോഷത്തോടു കൂടി ഓർക്കാവുന്ന വാർത്തയാണ് ഇപ്പോൾ ലഖ്‌നൗവിൽ നിന്നും വരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് പകരം കേക്കു മുറിച്ചായിരുന്നു ഇവിടെ ആഘോഷം. അതും ആടിന്റെ ചിത്രത്തോടു കൂടിയ വലിയ കേക്ക്. ആർഎസ്എസിന്റെ ഉപവിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ചാണ് വ്യത്യസ്ഥമായ രീതിയിൽ ബക്രീദ് ആഘോഷിച്ചത്. ധൂർത്തും ധാരാളിത്തവും മാറ്റി വെക്കണമെന്നും പാവപ്പെട്ടവരുടെയും പരാശ്രയമില്ലാത്തവരുടെയും ഉന്നമനത്തിനായി പരിശ്രമിക്കണമെന്നും മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടുന്നതായി മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കൾ പറഞ്ഞു.

ബക്രീദിന്റെ ത്യാഗസ്മരണയ്ക്കായി ആടിന്റെ രൂപത്തിലുള്ള കേക്കുകളോ ആടിന്റെ ചിത്രം പതിച്ച കേക്കുകളോ മുറിക്കുകയാണ് തങ്ങൾ ചെയ്തതെന്ന് സംഘടനയുടെ ദേശീയ നേതാവ് സയദ് ഹസൻ കൗസർ പറഞ്ഞു.കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് തങ്ങളെതിരാണെന്നോ അങ്ങിനെ ചെയ്യുന്നവരെ തങ്ങളെതിർക്കുന്നെന്നോ ഇതിനർത്ഥമില്ലെന്നും, മൃഗബലി പോലുള്ള ധാരാളിത്തം ഒഴിവാക്കിയാൽ അതിനുപയോഗിക്കുന്ന പണവും മറ്റു സൗകര്യങ്ങളും പട്ടിണിയും സാക്ഷരതയില്ലായ്മയും പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉപയോഗിക്കാമെന്നു സൂചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കൗസർ വിശദീകരിക്കുന്നുണ്ട്.

തങ്ങളുടെ നീക്കം വലിയ തോതിലുള്ള സ്വാധീനം സമൂഹത്തിന്റെ നാനാ ഭാഗങ്ങളിലുള്ളവർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം പറയുന്നു. സുന്നി സോഷ്യൽ ഫോറം തലവൻ രാജാ റയീസും ബക്രീദാഘോഷിച്ചത് സമാനമായ രീതിയിലാണെന്ന് കൗസർ മാധ്യമങ്ങളോടു പറഞ്ഞു.'കഴിഞ്ഞ വർഷങ്ങളിലായി ഇതേരീതിയിലാണ് ഞങ്ങൾ ബക്രീദ് ആഘോഷിക്കുന്നത്. മറ്റുള്ളവരു ഞങ്ങളുടെ പാത പിന്തുടരുന്നുവെന്നത് വലിയ പ്രചോദനം തരുന്നുണ്ട്. കന്നുകാലികളെ അറക്കാൻ വിമുഖതയുള്ളവരും മുസ്ലിങ്ങളാണ്. ഞങ്ങളും ഇസ്ലാമിക നിയമങ്ങൾ പിൻപറ്റുന്നവരാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിക്കിണങ്ങുന്ന രീതിയിലേക്ക് ആഘോഷങ്ങളെയും ആചാരങ്ങളെയും കൊണ്ടുവരാനാകണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതെന്ന് മറ്റംഗങ്ങളും പറയുന്നു. മറ്റു മതവിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും, ക്രമസമാധാനപ്രശ്നങ്ങളില്ലാതെയുമാണ് ബലിപ്പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താനായി സംസ്ഥാനസർക്കാർ പ്രത്യേക ഉത്തരവുകളിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP