Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാശ്മീർ ഭൂപടത്തിന്റെ കാര്യത്തിൽ ആർഎസ്എസിനും അക്കിടി പറ്റി; കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയുള്ള അന്താരാഷ്ട്ര ഭൂപടം പ്രസിദ്ധീകരിച്ച് ഓർഗനൈസർ; മുതലെടുക്കാൻ ഉറച്ച് പ്രതിപക്ഷം

കാശ്മീർ ഭൂപടത്തിന്റെ കാര്യത്തിൽ ആർഎസ്എസിനും അക്കിടി പറ്റി; കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയുള്ള അന്താരാഷ്ട്ര ഭൂപടം പ്രസിദ്ധീകരിച്ച് ഓർഗനൈസർ; മുതലെടുക്കാൻ ഉറച്ച് പ്രതിപക്ഷം

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ച് ആർഎസ്എസ്. മുഖപത്രമായ 'ഓർഗനൈസറി'ൽ വന്ന ഭൂപടം വിവാദമായി. ദക്ഷിണേഷ്യൻ ഭൂപടം പ്രസിദ്ധീകരിച്ചപ്പോഴാണ് അക്കിടി പറ്റിയത്. സാർക്ക് വെബ്‌സൈറ്റിൽ നിന്നെടുത്ത പടം അതേ പടി നൽകി. അതാണ് പ്രശ്‌നമായത്. ഇത് ആർഎസ്എസും ഓർഗനൈസറും സമ്മതിക്കുകയും ചെയ്തു. അപ്പോഴും ഈ ഗുരുതര തെറ്റ് ഉയർത്തിപ്പിടിക്കുകയാണ് പ്രതിപക്ഷം.

രാജ്യസഭയിൽ ഈ വിഷയം ഉന്നയിച്ച് സർക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. 'ഓർഗനൈസർ' നൽകിയ ഭൂപടം അംഗീകരിക്കുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഇന്ത്യയുടെ കിരീടമാണ് കശ്മീരെന്നും ഇന്ത്യയുടെ ഭാഗമായി ഈ പ്രദേശത്തെ നിലനിർത്താൻ ഒട്ടേറെപ്പേർ ജീവൻ വെടിഞ്ഞിട്ടുണ്ടെന്നും ആസാദ് ചൂണ്ടിക്കാട്ടി. സർക്കാർ ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ ഭൂപടം വിദേശമാസികകളിൽ പ്രസിദ്ധീകരിക്കുമ്പോൾ ഏറ്റവുമധികം പ്രതിഷേധമുയർത്തുന്നവരാണ് ആർഎസ്എസ്സും ബിജെപി.യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. ആർഎസ്എസ്സിനോ ബിജെപി.ക്കോ സർക്കാറിനോ കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാർക്ക് രാജ്യങ്ങളുടെ പൂർണ്ണതയിലെത്തൽ എന്ന ആശയവുമായി പ്രദ്ധീകരിച്ച ലേഖനത്തിനൊപ്പമാണ് വിവാദ ഭൂപടം ഓർഗനൈസർ നൽകിയത്. പിശക് ശ്രദ്ധയിൽപ്പെട്ടതോടെ ഓൺലൈൻ എഡിഷനിൽ നിന്ന് ചിത്രം പിൻവലിച്ചു. പക്ഷേ അച്ചടിച്ചിറക്കിയ ഓർഗനൈസറിൽ ഇപ്പോഴും വിവാദ ഭൂപടം ഉണ്ട്.

ഓർഗനൈസർ പോലൊരു മാസികയിൽ അച്ചടിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് എഡിറ്റർ പ്രഫുല്ല് കേത്കർ അറിയിച്ചു. അടുത്ത ലക്കത്തിൽ തെറ്റ് തിരുത്തൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP