Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഘർവാപ്പസിയിൽ മോദിക്ക് അതൃപ്തി; ആർഎസ്എസ് നിലപാട് മാറ്റും; മതപരിവർത്തനം തുടങ്ങിയ പ്രചാരകനെതിരെ നടപടി; ആരു വിമർശിച്ചാലും കേരളത്തിൽ പരിവർത്തനം തുടരുമെന്ന് ഹിന്ദു ഐക്യവേദി

ഘർവാപ്പസിയിൽ മോദിക്ക് അതൃപ്തി; ആർഎസ്എസ് നിലപാട് മാറ്റും; മതപരിവർത്തനം തുടങ്ങിയ പ്രചാരകനെതിരെ നടപടി; ആരു വിമർശിച്ചാലും കേരളത്തിൽ പരിവർത്തനം തുടരുമെന്ന് ഹിന്ദു ഐക്യവേദി

ന്യൂഡൽഹി: ഘർവാപ്പസി കേന്ദ്രമന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ ആർഎസ്എസ് നേതൃത്വത്തെ മോദി അതൃപ്തി അറിയിച്ചു. പുനർമതപരിവർത്തനത്തിനു നേതൃത്വം നൽകിയ ആഗ്രയിലെ ആർഎസ്എസ് പ്രചാരകനെ ചുമതലകളിൽ നിന്നു നീക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. എന്നാൽ കേരളത്തിൽ ഘർവാപ്പസി തുടരുമെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്.

ഘർവാപ്പസി പരിപാടിയുടെ ഭാഗമായി ആഗ്രയിൽ 300 മുസ്‌ലിങ്ങളെ മതപരിവർത്തനം നടത്തിയ രാജേശ്വർ സിങ്ങിനെയാണ് ചുമതലകളിൽ നിന്നു നീക്കിയത്. മതപരിവർത്തനത്തിനു നേതൃത്വം നൽകുന്ന ധരം ജാഗരൺ സമിതിയുടെ പടിഞ്ഞാറൻ ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും കാര്യപരിപാടികളുടെ ഏകോപനച്ചുമതലയായിരുന്നു ഇയാൾക്ക്. അതേസമയം, മതപരിവർത്തവിവാദത്തിനു തുടക്കമിട്ട ആർഎസ്എസ് പ്രചാരകനെ നീക്കിയത് ഉത്തർപ്രദേശ് ഘടകത്തിന്റെ തീരുമാനമാണെന്നും ഏതെങ്കിലും സമ്മർദം അതിനു പിന്നിലില്ലെന്നും ആർഎസ്എസ് വക്താവ് മന്മോഹൻ വൈദ്യ അറിയിച്ചു.

ധരം ജാഗരൺ സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ദിനത്തിൽ നടത്താനിരുന്ന കൂട്ടമതപരിവർത്തനം വിവാദങ്ങളെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.  ആഗ്രയിലെ കൂട്ടമതപരിവർത്തനം വൻ വിവാദമായത് പാർലമെന്റിനകത്തും പുറത്തും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പുനർമതപരിവർത്തന പരിപാടികൾ ആവർത്തിച്ചതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചത്. സർക്കാരിന്റെ വികസന അജൻഡയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിയാൻ വിവാദങ്ങൾ കാരണമായെന്നാണ് പ്രധാനമന്ത്രിയുടെ ആക്ഷേപം.

എന്നാൽ കേരളത്തിൽ ഘർവാപ്പസിയുമായി മുന്നോട്ട് പോകാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. ആഗ്രയിലെ ഘർ വാപ്പസി വേണ്ടെന്ന് വയ്ക്കാനുള്ള ആര്എസ്എസ് നിർദ്ദേശത്തിന് ശേഷമാണ് കേരളത്തിൽ മതപരിവർത്തന ചടങ്ങ് സംഘപരിവാർ സംഘടനകൾ സജീവമാക്കിയത്. സംസ്ഥാനത്ത് ആയിരത്തിലേറെപ്പേർ ഹിന്ദുമതത്തിൽ മടങ്ങിയെത്താൻ തയ്യാറെടുക്കുകയാണെന്ന് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഈ സാഹചര്യത്തിൽ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്യും. ഇതിൽ നിയമ പ്രശ്‌നമൊന്നുമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്.

ഘർ വാപ്‌സി തുടങ്ങിയശേഷം വിവിധ ജില്ലകളിലായി ആയിരത്തിലേറെപ്പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു. കേരളത്തിൽ മധ്യകേരളത്തിലാണ് കൂടുതൽപേർ തിരികെ ഹിന്ദുമതം സ്വീകരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നൂറിലേപ്പേർ മതംമാറാൻ സന്നദ്ധത അറിച്ചിട്ടുണ്ടെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. ബാലരാമപുരം ഐത്തിയൂരിലെ ബി.എസ് ലിന്റോ അവരിൽ ഒരാളാണ്. കാർത്തിക് എന്ന പേര് സ്വീകരിക്കുമെന്ന് ലിന്റോ പറഞ്ഞു. ഇതിന് അനുസരിച്ച് സർക്കാർ രേഖകളിൽ മാറ്റം വരുത്തുന്ന നടപടികൾക്ക് സഹായം നൽകുന്നതിന് പുറമെ ആചാരപരമായ ചടങ്ങുകൾക്കും വിശ്വഹിന്ദു പരിഷതും ഹിന്ദു ഐക്യവേദിയും നേതൃത്വം നൽകും.

പൂർവവിശ്വാസത്തിൽ മടങ്ങിയെത്തുന്നവർക്ക് എല്ലാസഹായവും തുടർന്നും ലഭ്യമാക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി ഭാർഗവറാം വിശദീകരിച്ചു. ഹിന്ദുമതം പുനഃസ്വീകരിച്ചവരുടെ മുഴുവൻ വിവരങ്ങൾ വെളിപ്പെടുത്താത്തത് അവരുടെ സ്വകാര്യത സംരക്ഷിക്കാനാണെന്നും ഭാർഗവറാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP