Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവരണം നിർത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്എസ് തലവൻ; മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും ദളിത് വിരുദ്ധമുഖമെന്ന് കോൺഗ്രസ്; സർസംഘചാലകിന്റെ പ്രസ്താവനയെ വളച്ചൊടിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടെന്ന് ആർഎസ്എസ് വക്താവ് അരുൺകുമാർ

സംവരണം നിർത്തലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്എസ് തലവൻ; മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും ദളിത് വിരുദ്ധമുഖമെന്ന് കോൺഗ്രസ്; സർസംഘചാലകിന്റെ പ്രസ്താവനയെ വളച്ചൊടിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടെന്ന് ആർഎസ്എസ് വക്താവ് അരുൺകുമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്ര സർക്കാർ സംവരണം നിർത്തലാക്കും എന്ന സൂചനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. നിയമത്തിന്റെയും ചട്ടങ്ങളുടെയും സഹായമില്ലാതെ സംവരണം എന്ന പ്രശ്‌നം പരിഹരിച്ചാൽ മാത്രമേ രാജ്യത്ത് ഐക്യം ഉണ്ടാകു എന്നും അതിനായാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആർഎസ്എസിന്റെ 'ഗ്യാൻ ഉത്സവ്' മത്സര പരീക്ഷക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് സംവരണം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതായി ആർഎസ്എസ് തലവൻ സൂചന നൽകിയത്. സംവരണത്തിന് അനുകൂലമായവർ, സംവരണത്തിന് എതിരെയുള്ളവരെയും തിരിച്ചും പരിഗണിക്കുകയും കേൾക്കുകയും ചെയ്യുകയാണെങ്കിൽ നിയമത്തിന്റെയും ചട്ടങ്ങളുടെയും ഒന്നും സഹായമില്ലാതെ ഒറ്റമിനിറ്റിൽ പ്രശ്‌നം പരിഹരിക്കാം. ആ നിമിഷം വരാതെ രാജ്യത്ത് ഐക്യമുണ്ടാകില്ല. ആരും ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ഞങ്ങൾ അതിന് ശ്രമിക്കുകയാണെന്നും മോഹൻ ഭഗവത് പറഞ്ഞു.

ബിജെപി സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ആർഎസ്എസ് സ്വാധീനം ചെലുത്തുന്നില്ലെന്നും മോഹൻ ഭഗവത് വ്യക്തമാക്കി. ബിജെപിയിലും കേന്ദ്ര സർക്കാറിലും പ്രവർത്തിക്കുന്ന സംഘ് പ്രവർത്തകർ ആർഎസ്എസിനെ കേൾക്കും. അതിനർത്ഥം, അവർ എല്ലാ കാര്യത്തിലും ഞങ്ങളെ അംഗീകരിക്കുന്നുവെന്നല്ല, തീർച്ചയായും വിയോജിപ്പുകളുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2015ൽ ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും സംവരണത്തിനെതിരെ മോഹൻ ഭഗവത് നിലപാട് വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് തലവന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.

ആർഎസ്എസിന്റെയും ബിജെപിയുടെയും ദലിത് വിരുദ്ധ മുഖമാണ് മോഹൻ ഭഗവതിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലെ ട്വീറ്റ് ചെയ്തു. ഭരണഘടന തിരുത്തി പാവങ്ങൾക്കുള്ള സംവരണം ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ആർഎസ്എസ് രംഗത്തെത്തി. സർസംഘ് ചാലകിന്റെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും സംഘടനയെ ആക്രമിക്കുകയാണെന്നും ആർഎസ്എസ് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് സംഘടനക്കെതിരെ ആക്രമണം നടക്കുന്നത് . ദലിത്, പിന്നാക്ക വിഭാഗക്കാർക്കുള്ള സംവരണത്തിന് ആർഎസ്എസ് അനുകൂലമാണെന്ന് ആർഎസ്എസ് വക്താവ് അരുൺകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP