Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്കു നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ കടന്നുകയറി ആക്രമിച്ചത് ദുർഗാപൂജാ ആഘോഷ ചടങ്ങിനിടെ

ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്കു നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകർ കടന്നുകയറി ആക്രമിച്ചത് ദുർഗാപൂജാ ആഘോഷ ചടങ്ങിനിടെ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജ്ജാദ് ഹുസൈൻ അക്തറിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ബിഹാറിൽ ദുർഗാപൂജയ്ക്കു ശേഷം വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം അരങ്ങേറിയത്. സജ്ജാദ് ഹുസയ്ൻ അക്തർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ സംസാരത്തിനിടെ ഒരുസംഘം ഹിന്ദുത്വർ ജയ് ശ്രീറാം, ജയ് ഭോലേ നാഥ് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ സജ്ജാദ് ഹുസയ്ൻ അക്തറിനെ പട്ന സഞ്ജീവനി ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം വീട്ടിലേക്കു പോയി. പൊലീസിൽ പരാതി നൽകി. ദുർഗാ പൂജ ആഘോഷത്തിനിടെ ആർഎസ്എസ് പ്രവർത്തകർ കടന്നുകയറി കലാപത്തിനു ശ്രമിക്കുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ എസ് ഗഫാറും ജനറൽ സെക്രട്ടറി സി കെ സുബൈർ എന്നിവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP