Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ആർഎസ്എസ് വേണം; ആർഎസ്എസ്സിനെ നിരോധിക്കണം എന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ് വി

ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ആർഎസ്എസ് വേണം; ആർഎസ്എസ്സിനെ നിരോധിക്കണം എന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ് വി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആർഎസ്എസിനെ നിരോധിക്കണം എന്ന ആവശ്യത്തോടെ യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. ഇന്ന് ബാൻ ആർഎസ്എസ് എന്ന് പറഞ്ഞുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയതിന് പിന്നാലെയാണ് ആർഎസ്എസ്സിനെ പോലൊരു തീവ്ര വലതുപക്ഷ സംഘടനയെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് അഭിഷേക് മനു സിങ്വി അഭിപ്രായപ്പെട്ടത്.

ഇന്ത്യയ്ക്ക് തീവ്ര ഇടത് സംഘടനകളേയും തീവ്ര വലത് സംഘടനകളേയും ആവശ്യമുണ്ട്. ഇത്തരം സംഘടനകളുടെ ഭിന്നമായ സാമ്പത്തിക കാഴ്ചപ്പാടുകൾ ആവശ്യമുണ്ട്. ഹിന്ദു, അഹിന്ദു കാഴ്ചപ്പാടുകൾ ആവശ്യമുണ്ട്. അതുകൊണ്ട് ആർഎസ്എസ്സിനെ നിരോധിക്കരുത്. എല്ലാത്തരം ആളുകളുമുള്ളതുകൊണ്ടാണ് ഇന്ത്യയുടെ ബഹുസ്വരത നിലനിൽക്കുന്നത്. #BanRSS ഹാഷ് ടാഗിനോട് വിയോജിക്കുന്നു. അതേസമയം ആർഎസ്എസ്സിന്റെ പല കാഴ്ചപ്പാടുകളോടും വിയോജിക്കുന്നു - സിങ്വി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP