Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിജെപിയുടെത് മാന്യതയില്ലാത്ത പ്രകടന പത്രികയും വാഗ്ദാനങ്ങളും: വഞ്ചനയും സത്യസന്ധതയില്ലായ്മയും ഇവരുടെ പ്രധാന പരിപാടി; നേരത്തെ പതിനഞ്ച് ലക്ഷം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; മോദിക്കും അമിത് ഷായ്ക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ബിജെപിയുടെത് മാന്യതയില്ലാത്ത പ്രകടന പത്രികയും വാഗ്ദാനങ്ങളും: വഞ്ചനയും സത്യസന്ധതയില്ലായ്മയും ഇവരുടെ പ്രധാന പരിപാടി; നേരത്തെ പതിനഞ്ച് ലക്ഷം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; മോദിക്കും അമിത് ഷായ്ക്കും എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: അധികാരത്തിലേറിയാൽ 15 ലക്ഷം വീതം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വാക്കുപാലിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ റാഞ്ചിയിൽ വഞ്ചനാക്കുറ്റത്തിന് കേസ്. ജാർഖണ്ഡ് ഹൈക്കോടതി അഭിഭാഷകൻ എച്ച്‌കെ സിങ്ങാണ് ഇത് സംബന്ധിച്ച് റാഞ്ചി കോടതിയിൽ കേസ് നൽകിയത്. വഞ്ചനയും സത്യസന്ധതയില്ലായ്മയും ആരോപിച്ച് നൽകിയ പരാതിയിൽ വിചാരണാ നടപടികൾ ആരംഭിച്ചു. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയാണ് മൂന്നാം പ്രതിയായിരിക്കുന്നത്.

ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. സെക്ഷൻ 415, 420 വകുപ്പ് പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയപ്പോൾ അത് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതേ കാര്യം 15 ലക്ഷം രൂപ വാഗ്ദാനത്തിനും ബാധകമാണെന്ന് പരാതിക്കാരൻ പറയുന്നു. റെപ്രസെന്റേഷൻ ഓഫ് പീപ്പിൾ നിയമപ്രകാരം വോട്ട് നേടാനായി വ്യാജവാഗ്ദാനം നൽകരുതെന്ന് വ്യക്തമാണെന്നും പരാതിയിൽ പറയുന്നു.

അതേസമയം,  ഇക്കാര്യം റാഞ്ചി അധികാരപരിധിയിൽ വരുന്നതെങ്ങനെയെന്നും 2013-14 ൽ നൽകിയ വാഗ്ദാനത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് അദ്ദേഹം നേരത്തെ കേസ് ഫയൽ ചെയ്യാതിരുന്നതെന്നും കോടതി എച്ച്‌കെ സിംഗിനോട് ചോദിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP