Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടുന്ന ട്രെയിനിൽ ചാടിക്കയറിയപ്പോൾ കാൽ വഴുതി; പ്ലാറ്റ് ഫോമിൽ വീഴാതെ യാത്രികനെ താങ്ങിയത് ആർപിഎഫ് ഉദ്യോഗസ്ഥൻ; കോയമ്പത്തൂർ സ്റ്റേഷനിലെ അത്ഭുത രക്ഷപ്പെടുത്തലിന് പിന്നിൽ മലയാളി; നിമിഷ നേരത്തെ ഇടപെടലിൽ തിരികെ കിട്ടിയത് ഒരു ജീവൻ

ഓടുന്ന ട്രെയിനിൽ ചാടിക്കയറിയപ്പോൾ കാൽ വഴുതി; പ്ലാറ്റ് ഫോമിൽ വീഴാതെ യാത്രികനെ താങ്ങിയത് ആർപിഎഫ് ഉദ്യോഗസ്ഥൻ; കോയമ്പത്തൂർ സ്റ്റേഷനിലെ അത്ഭുത രക്ഷപ്പെടുത്തലിന് പിന്നിൽ മലയാളി; നിമിഷ നേരത്തെ ഇടപെടലിൽ തിരികെ കിട്ടിയത് ഒരു ജീവൻ

മറുനാടൻ ഡെസ്‌ക്‌

 കോയമ്പത്തൂർ; ഓടുന്ന ട്രെയിനിൽ ചാടിക്കയറിയപ്പോൾ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ചത് മലയാളി ആർ.പി.എഫ്. ഉദ്യോഗസ്ഥൻ. തൃശ്ശൂർ ഒല്ലൂർ മരുത്താക്കര സ്വദേശിയും കോയമ്പത്തൂരിലെ ആർ.പി.എഫ്. ഉദ്യോഗസ്ഥനുമായ പി.വി.ജയന്റെ തക്കസമയത്തെ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. കോയമ്പത്തൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 08.20-ഓടെയായിരുന്നു സംഭവം. തലനാരിഴയ്ക്ക് ജീവൻ തന്നെ നഷ്ടപ്പെടാവുന്ന അപകടമായിരുന്നു സ്റ്റേഷിനിൽ സംഭവിച്ചത്.

പാലക്കാട് നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള 56712 പാസഞ്ചർ ട്രെയിൻ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് മുന്നോട്ടുനീങ്ങുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ചാടിക്കയറാൻ ശ്രമിച്ചത്. എന്നാൽ അത്യാവശ്യം വേഗതയിലായിരുന്ന ട്രെയിനിൽനിന്ന് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് തന്നെ വീഴുകയായിരുന്നു.

ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ യാത്രക്കാരനെ ട്രെയിനിന് അകത്തേക്ക് ശക്തിയിൽ തള്ളിയാണ് അപകടം ഒഴിവാക്കിയത്.ദിവസങ്ങൾക്ക് മുൻപും ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചയാളെ റെയിൽവേ സംരക്ഷണ സേനാംഗം സമാനരീതിയിൽ രക്ഷപ്പെടുത്തിയിരുന്നു.കഴിഞ്ഞ രണ്ടര വർഷമായി കോയമ്പത്തൂരിലെ റെയിൽവേ സംരക്ഷണ സേനയിലാണ് പി.വി.ജയൻ ജോലിചെയ്യുന്നത്. 21 വർഷമായി സേനയിൽ സർവീസിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP