Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലാസിക് 350ന് വില കൂട്ടി റോയൽ എൻഫീൽഡ്; വില വർധിപ്പിച്ചിരിക്കുന്നത് 5,231 രൂപ മുതൽ 5,992 രൂപ വരെ; ഏറ്റവും കൂടുതൽ വില വർധനവുണ്ടായത് മാറ്റ്, ക്രോം പതിപ്പുകൾക്ക്

ക്ലാസിക് 350ന് വില കൂട്ടി റോയൽ എൻഫീൽഡ്; വില വർധിപ്പിച്ചിരിക്കുന്നത് 5,231 രൂപ മുതൽ 5,992 രൂപ വരെ; ഏറ്റവും കൂടുതൽ വില വർധനവുണ്ടായത്  മാറ്റ്, ക്രോം പതിപ്പുകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനപ്രിയ മോഡലായ ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്. ബൈക്കിന്റെ ഓരോ വേരിയന്റിലും വില പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ക്ലാസിക് 350 മോഡലിന്റെ വേരിയന്റിനെ അനുസരിച്ച് 5,231 രൂപ മുതൽ 5,992 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. മാറ്റ്, ക്രോം പതിപ്പിനാണ് ഏറ്റവും കൂടുതൽ വില വർധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ പ്രാരംഭ സ്റ്റാൻഡേർഡ് മോഡലിന്റെ വില 1.72,466 രൂപയാണ് ഇനി മുതൽ. നേരത്തെയുണ്ടായിരുന്ന 1,67,235 രൂപയിൽ നിന്നും 5,231 രൂപയാണ് കൂടിയിരിക്കുന്നത്. ക്ലാസിക് 350 തുടക്കം മുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ്. വില വർധനവ് കൂടാതെ റെട്രോ ക്ലാസിക് മോഡലിന് കമ്പനി മറ്റ് മാറ്റങ്ങളൊന്നുംവരുത്തിയിട്ടില്ല. എന്നാൽ, വരാനിരിക്കുന്ന പുതുതലമുറ മോഡലിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം.

പുതുതലമുറ ക്ലാസിക് 350 മീറ്റിയോർ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിന് 349 സിസി, എയർ / ഓയിൽ-കൂൾഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് പരമാവധി 20.2 ബിഎച്ച്പി കരുത്തിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിച്ചേക്കും. ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെൽത്ത് ബ്ലാക്ക്, സ്റ്റോംറൈഡർ സാൻഡ്, എയർബോൺ ബ്ലൂ, ഗൺമെറ്റൽ ഗ്രേ എന്നീ ആറ് കളർ ഓപ്ഷനുകളിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP