Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷമെടുത്ത് പല്ല് തേച്ച വീട്ടമ്മ മരിച്ചു; ടൂത്ത് പേസ്റ്റും എലിവിഷത്തിന്റെ ട്യൂബും അടുത്തടുത്തടുത്ത് ഇരുന്നത് അപകടമായെന്ന് നിഗമനം

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷമെടുത്ത് പല്ല് തേച്ച വീട്ടമ്മ മരിച്ചു; ടൂത്ത് പേസ്റ്റും എലിവിഷത്തിന്റെ ട്യൂബും അടുത്തടുത്തടുത്ത് ഇരുന്നത് അപകടമായെന്ന് നിഗമനം

സ്വന്തം ലേഖകൻ

ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ച യുവതി മരിച്ചു. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാൽപെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. രാവിലെ പല്ല് തേയ്ക്കുമ്പോൾ അബദ്ധത്തിൽ പേസ്റ്റിന് പകരം എലിവിഷമാണ് ഇവർ ബ്രഷിൽ തേച്ചത്. ടൂത്ത് പേസ്റ്റും എലിവിഷത്തിന്റെ ട്യൂബും അടുത്തടുത്തായാണ് ഇരുന്നത്. ഇതാണ് അബദ്ധം പറ്റാൻ ഇടയാക്കിയതെന്ന് കരുതുന്നു.

57 വയസ്സുകാരിയായ ലീല കർക്കേര എന്ന വീട്ടമ്മയാണ് എലിവിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്ന് മാൽപെ പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ പല്ല് തേയ്ക്കാനെത്തിയ വീട്ടമ്മ അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ല് തേയ്ക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP