Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ചപ്പോൾ മരുമകന് രോഷം തിളച്ചു പൊന്തി; ചാനൽ മൈക് തട്ടിത്തെറിപ്പിച്ച് അലറി വിളിച്ച് റോബർട്ട് വധേര

ഭൂമി ഇടപാടിനെ കുറിച്ച് ചോദിച്ചപ്പോൾ മരുമകന് രോഷം തിളച്ചു പൊന്തി; ചാനൽ മൈക് തട്ടിത്തെറിപ്പിച്ച് അലറി വിളിച്ച് റോബർട്ട് വധേര

ന്യൂഡൽഹി: ഹരിയാനയിലെ വിവാദ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള ചോദ്യവുമായി ചെന്ന റിപ്പോറോട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര തട്ടിക്കയറി. വധേരയും ഡിഎൽഎഫും ഉൾപ്പെട്ട ഭൂമി ഇടപാട് ഉൾപ്പെടെ ഹരിയാനയിലെ എല്ലാ വിവാദ ഭൂമി ഇടപാടുകളും അന്വേഷിക്കുമെന്നും ഇവയിൽ വധേരയ്‌ക്കോ മുൻ മുഖ്യ മന്ത്രി ഭൂപീന്ദർ സിങ് ഹുഡയ്‌ക്കോ പങ്കുണ്ടോ എന്ന കാര്യം കണ്ടെത്തുമെന്നുമുള്ള പുതിയ ബിജെപി സർക്കാരിന്റെ പ്രഖ്യാപനത്തോട് പ്രതികരണമാരാഞ്ഞ എൻഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടറോടാണ് വധേര തട്ടിക്കയറുകയും മൈക്ക തട്ടിത്തെറിപ്പിക്കുകയും ചെയ്തത്. ഈ ചോദ്യം കാര്യമായിട്ടു തന്നെയാണോ എന്ന് രോഷാകുലനായ വധേര നാലു തവണ ആവർത്തിക്കുന്നതായി ചാനലുകളിലൂടെ പുറത്തു വന്ന ദൃശ്യങ്ങളിലുണ്ട്. റിപ്പോർട്ടെ തുറിപ്പിച്ച് നോക്കിയാണ് മൈക്ക് തട്ടിമാറ്റിയത്.

നിന്റെ ക്യമാറ ഓഫാക്കൂ എന്ന് വധേര ആക്രോഷിക്കുന്നുണ്ട്. രംഗം വഷളായതോടെ സുരക്ഷാ ഗാർഡുകളുടെ അകമ്പടിയോടെ മാറിപ്പോകുന്നതിനിടെ 'എന്താണു നിന്റെ പ്രശ്‌നം' എന്നും വധേര റിപ്പോർട്ടറോട് ചോദിക്കുന്നുണ്ട്. തന്റെ ചോദ്യം ന്യായമാണെന്ന് ഇതിനിടെ റിപ്പോർട്ടർ വ്യക്തമാക്കുന്നു. എന്നാൽ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി റിപ്പോർട്ടറോടാണോ പറയേണ്ടത് എന്നായിരുന്നു ഇതിനോടുള്ള വധേരയുടെ പ്രതികരണം. ഡൽഹിയിലെ അശോക ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഇതൊരു സ്വകാര്യ പരിപാടി ആയിരുന്നെന്നും മാദ്ധ്യമങ്ങളെ അവിടെ അനുവദിച്ചിരുന്നില്ലെന്നും വിശദീകരിച്ച് വധേരയുടെ ഓഫീസ് കുറിപ്പിറക്കി. ചോദ്യം ചോദിച്ചത് എൻഎൻഐ റിപ്പോർട്ടറാണെന്ന് കരുതിയില്ലെന്നും വധേര കുറിപ്പിൽ പറയുന്നു.

വധേരയുടെയും അദ്ദേഹത്തിന്റെ മുഴുസമയ സുരക്ഷാ ഗാർഡുകളിലൊരാളുടേയും പെ്‌ട്ടെന്നുള്ള രോഷ പ്രകടനത്തിൽ റിപ്പോർട്ടർ ഞെട്ടിയെന്ന് എൻഎൻഐ വൃത്തങ്ങൾ പറയുന്നു. ജോലി തടസ്സപ്പെടുത്തിയതിന് വധേരയ്‌ക്കെതിരേ പൊലീസിൽ പരാതി നൽകുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അവർ അറിയിച്ചു.

അതേസമയം കോൺഗ്രസ് കുടുംബത്തിലെ മരുമകനായ വധേരയ്ക്ക് ഭരണഘടനയ്ക്കു പുറമെയുള്ള പദവി നൽകി എന്നതടക്കമുള്ള പുതിയ ആക്രമണങ്ങളുമായി ബിജെപി വീണ്ടും രംഗത്തെത്തിയെങ്കിലും ഒരു കോൺഗ്രസ് നേതാവും വധേരയുടെ പ്രതിരോധത്തിനായി രംഗത്തു വന്നില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. മാദ്ധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അറിയിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP