Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

പിറന്നാൾ ആഘോഷിക്കാൻ പണമില്ല; ബൈക്കിലെത്തി യുവതിയുടെ കമ്മൽ തട്ടിപ്പറിച്ച് എഞ്ചിനിയർ; സംഭവം ഡൽഹിയിൽ

പിറന്നാൾ ആഘോഷിക്കാൻ പണമില്ല; ബൈക്കിലെത്തി യുവതിയുടെ കമ്മൽ തട്ടിപ്പറിച്ച് എഞ്ചിനിയർ;  സംഭവം ഡൽഹിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പിറന്നാൾ ആഘോഷത്തിന് പണമുണ്ടാക്കാൻ യുവതിയുടെ കമ്മൽ തട്ടിപ്പറിച്ച സംഭവത്തിൽ 31കാരൻ അറസ്റ്റിൽ. എഞ്ചിനിയർ ആയ മോഹിത് ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി മാൻസരോവർ പാർക്കിന് സമീപമാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ ഒരാൾ കാതിൽ കിടന്നിരുന്ന സ്വർണ്ണക്കമ്മൽ തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയേതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 30 സിസിടിവികൾ പരിശോധിച്ചാണ് മോഷ്ടാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മാസ്‌ക് ധരിച്ചാണ് ഇയാൾ എത്തിയത്. ബൈക്കിന്റെ ഇരു നമ്പർ പ്ലേറ്റിലും രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരുന്നില്ല.

ഞായറാഴ്ച വിഡിയോ ദൃശ്യങ്ങളിൽ കണ്ട ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഹിത് കുടുങ്ങിയത്. ചോദ്യംചെയ്തപ്പോൾ ഞായറാഴ്ച പിറന്നാൾ ആഘോഷിക്കാൻ പണം ഇല്ലാതിരുന്നതിനാലാണ് കമ്മൽ തട്ടിയതെന്നും ഇത് അന്നുതന്നെ വിറ്റെന്നും മോഹിത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP