Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡ് അപകടങ്ങളിൽ മരിച്ചത് 23,483 കാൽനടക്കാർ; മുൻ വർഷത്തേക്കാൾ കുറവെന്ന് രാജ്യസഭയിൽ മന്ത്രി നിതിൻ ഗഡ്കരി; കാൽനടക്കാർ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി

റോഡ് അപകടങ്ങളിൽ മരിച്ചത് 23,483 കാൽനടക്കാർ; മുൻ വർഷത്തേക്കാൾ കുറവെന്ന് രാജ്യസഭയിൽ മന്ത്രി നിതിൻ ഗഡ്കരി; കാൽനടക്കാർ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ വർഷം റോഡ് അപകടങ്ങളിൽ 23,483 കാൽനടക്കാർ മരിച്ചതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. മുൻ വർഷത്തേക്കാൾ കുറവാണ് ഇതെന്നു ഗഡ്കരി പറഞ്ഞു. 2019ൽ 25,858 കാൽനടക്കാരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്.

കഴിഞ്ഞ വർഷം ആകെ 1,31,714 പേരാണ് റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടത്. 2019ൽ ഇത് 1,51,113 ആയിരുന്നു. സംസ്ഥാന പൊലീസിൽ നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മോട്ടോർ വാഹന നിയമ ഭേദഗതി കൊണ്ടുവന്നത്. ഗതാഗതത്തെ ഇലക്ടോണിക് നിരീക്ഷണത്തിനു വിധേയമാക്കുക, ഗതാഗത ലംഘനത്തിന് പിഴ കൂട്ടുക തുടങ്ങിയ നിർദേശങ്ങൾ ഈ ലക്ഷ്യത്തോടെ ആയിരുന്നെന്ന് മന്ത്രി വിശദീകരിച്ചു.

മോട്ടോർ വാഹന അപകടങ്ങളിൽ കാൽനടക്കാർ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP