Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് കാൽനടയായി പോകേണ്ട സാഹചര്യം; ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടണമെന്നും അഹമ്മദ് പട്ടേൽ

തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് കാൽനടയായി പോകേണ്ട സാഹചര്യം; ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടണമെന്നും അഹമ്മദ് പട്ടേൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടണമെന്ന് കോൺ​ഗ്രസ്. ഇത് റെയിൽവെയെക്കൊണ്ട് മാത്രം സാധിക്കില്ലെന്നും അതിനുവേണ്ടി വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെട്ട സമിതി രൂപവത്കരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ആവശ്യപ്പെട്ടു. മുതിർന്ന കാബിനറ്റ് മന്ത്രി ഈ സമിതിയുടെ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഔറംഗബാദിൽ റെയിൽവെ ട്രാക്കിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ ചരക്ക് തീവണ്ടി കയറി മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കോൺഗ്രസ് ഈ ആവശ്യമുന്നയിച്ചത്. തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് കാൽനടയായി പോകേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് പട്ടേൽ ചൂണ്ടിക്കാട്ടി. റെയിൽവെ മന്ത്രാലയത്തിന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കണമെന്ന് കോണൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനിടെ, ഞായറാഴ്ച ഝാർഖണ്ഡിൽനിന്ന് ബിഹാറിലേക്ക് യാത്രതിരിച്ച പ്രത്യേക തീവണ്ടിയിൽ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കിയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആർപിഎൻ സിങ് അവകാശപ്പെട്ടു. സുരക്ഷിതരായി സ്വന്തം വീടുകളിൽ എത്താൻ അവർക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്ന് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP