Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഹാർ ജനത തേജസ്വിയെ മുഖ്യമന്ത്രിയായി കാണാൻ കാത്തിരിക്കുന്നു; നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറണമെന്ന് ആർജെഡി; മഹാസഖ്യത്തിൽ വാക്‌പോര്

ബിഹാർ ജനത തേജസ്വിയെ മുഖ്യമന്ത്രിയായി കാണാൻ കാത്തിരിക്കുന്നു; നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറണമെന്ന് ആർജെഡി; മഹാസഖ്യത്തിൽ വാക്‌പോര്

ന്യൂസ് ഡെസ്‌ക്‌

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് അയച്ച് തേജസ്വി യാദവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ ആർജെഡിയുടെ സമ്മർദതന്ത്രം. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ അടുത്ത വർഷംതന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ആർജെഡി നേതൃത്വം ഉന്നയിക്കുന്നത്. നിയമസഭാ കാലാവധി 2025 വരെയുണ്ടെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാർ 2023ൽ തന്നെ സ്ഥാനമൊഴിഞ്ഞു ദേശീയ രാഷ്ട്രീയത്തിലേക്കു നീങ്ങണമെന്നാണ് ആർജെഡിയുടെ വാദം.

നിതീഷ് കുമാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്കു കൈമാറാമെന്ന ധാരണയുണ്ടെന്ന് ആർജെഡി ബിഹാർ സംസ്ഥാന പ്രസിഡന്റ് ജഗദാനന്ദ സിങ് വെളിപ്പെടുത്തി. ബിഹാർ ജനത തേജസ്വിയെ മുഖ്യമന്ത്രിയായി കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ആർജെഡി വക്താവ് ഭായി വീരേന്ദ്രയും അവകാശപ്പെട്ടു.

ആർജെഡി നേതാക്കളുടെ അവകാശവാദത്തെ പരിഹസിക്കുന്ന തരത്തിലാണു ജെഡിയു പ്രതികരണം. മക്കളുടെ വിവാഹം ഒരിക്കലും നടക്കില്ലെന്നു ഭയക്കുന്ന അച്ഛനെ പോലെയാണു ജഗദാനന്ദ സിങ്ങിന്റെ വെപ്രാളമെന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹ തിരിച്ചടിച്ചു.

ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാൻ 2025 വരെ കാത്തിരിക്കാൻ കഴിയില്ലെന്ന നിലയിലാണ് ആർജെഡി നേതാക്കൾ രംഗത്തെത്തുന്നത്. മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ആർജെഡിക്കാണ് മുഖ്യമന്ത്രി പദത്തിന് അർഹതയെന്നും പാർട്ടി നേതാക്കൾ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP