Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവ മാധ്യമപ്രവർത്തകയെ സ്വന്തം കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സമാജ് വാദി പാർട്ടി നേതാവാണ് ഉത്തരവാദിയെന്ന് ആത്മത്യകുറിപ്പും; റിസ്‌വാന തബസ്സുമിന്റെ ആത്മഹത്യയിൽ സമാജ് വാദി പാർട്ടി പ്രതിരോധത്തിൽ  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുവ മാധ്യമപ്രവർത്തക റിസ്‌വാന തബസ്സുമിനെ ഉത്തർപ്രദേശിലെ വാരാണസിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ബി.ബി.സി ഹിന്ദി, വയർ, ക്വിന്റ്, ഖബർ ലഹേരിയ, ന്യൂസ് ക്ലിക്, പ്രിന്റ് തുടങ്ങിയ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലെല്ലാം ഫ്രീലാൻസായി റിപ്പോർട്ട് ചെയ്തിട്ടുള്ള 25കാരിയായ തബസ്സുമിനെ വാരാണസിയിലെ ഹർപാൽപുരിൽ സ്വന്തം മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽനിന്ന് കിട്ടിയ കുറിപ്പിൽ സമാജ്‌വാദി പാർട്ടി യുവ നേതാവ് 'ശമീം നുഅ്മാനിയാണ് ഉത്തരവാദി'യെന്ന് എഴുതിയിട്ടുണ്ട്. ശമീമിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തതായും ചൊവ്വാഴ്ച അറസ്റ്റുചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നു.

ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ റിസ്‌വാനക്ക് ആരുമായെങ്കിലും ശത്രുതയുള്ളതായി അവർ പറഞ്ഞിരുന്നില്ലെന്നും കുറിപ്പിൽ കണ്ട പേരിന്റെ അടിസ്ഥാനത്തിലാണ് ശമീമിനെതിരെ പൊലീസ് കേസെന്നും റിസ്‌വാനയുടെ പിതാവ് പറഞ്ഞു. അവൾ നല്ല മാധ്യമപ്രവർത്തകയും നല്ല മകളുമായിരുന്നുവെന്നും പിതാവ് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP