Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നുകോടിരൂപ നഷ്ടപരിഹാരം; എ ആർ റഹ്‌മാനെതിരായ ഹർജി ഹൈക്കോടതി തള്ളി; ഹർജി 2000-ത്തിൽ ദുബായിൽ നടത്തിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട്

മൂന്നുകോടിരൂപ നഷ്ടപരിഹാരം; എ ആർ റഹ്‌മാനെതിരായ ഹർജി ഹൈക്കോടതി തള്ളി;  ഹർജി 2000-ത്തിൽ ദുബായിൽ നടത്തിയ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എ ആർ റഹ്‌മാനെതിരായ മൂന്നുകോടിരൂപയുടെ നഷ്ടപരിഹാര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2000-ത്തിൽ ദുബായിൽ നടത്തിയ ഒരു സംഗീതപരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. റഹ്‌മാനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് സംഘാടകൻ കോടതിയെ സമീപിച്ചത്.

പരിപാടി നഷ്ടത്തിലായതുമായി തനിക്ക് ബന്ധമില്ലെന്നും പറഞ്ഞുറപ്പിച്ചിരുന്ന പ്രതിഫല തുകപോലും സംഘാടകർ തന്നില്ലെന്നും റഹ്‌മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ഹർജി തള്ളണമെന്ന് അവർ കോടതിയോട് ആവശ്യപ്പെട്ടു.

കേസ് തീർന്നതാണെന്നാണ് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അതേസമയം ഒത്തുതീർപ്പൊന്നും ഉണ്ടായിട്ടില്ലെന്ന് റഹ്‌മാന്റെ അഭിഭാഷക വ്യക്തമാക്കി. ഇതിന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ മറുപടി നൽകാതായതോടെ റഹ്‌മാനെതിരായ ഹർജി തള്ളി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP