Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർത്തുല്ലസിച്ച് സന്തോഷിക്കുന്നതിനിടെ യന്ത്ര ഊഞ്ഞാൽ തകർന്നത് കാഴ്‌ച്ചക്കാരെയടക്കം ഞെട്ടിച്ച്; അമ്യൂസ്‌മെന്റ് പാർക്കിലെ യന്ത്രത്തിൽ 31 പേരുണ്ടായിരുന്നെങ്കിലും മരണം തേടിയെത്തിയത് രണ്ട് പേരെ; അഹമ്മദാബാദിലുണ്ടായ അപകടത്തിൽ ഞെട്ടി ലോകം; പാർക്കിലെ ദുരന്തം കാഴ്‌ച്ചക്കാരൻ ഷൂട്ട് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ആർത്തുല്ലസിച്ച നിമിഷങ്ങൾ പെട്ടന്ന് ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് അഹമ്മദാബാദ്. അമ്യൂസ്‌മെന്റ് പാർക്കിൽ 31 പേരെ വഹിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് രണ്ട് പേർ മരിച്ചു. അഹമ്മദാബാദിലെ കൻകരിയയിൽ ഞായറാഴ്‌ച്ച വൈകുന്നേരമായിരുന്നു അപകടം. യന്ത്രം പ്രവർത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തുള്ള തൂണിൽ ഇടിക്കുകയുമായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വിജയ് നെഹ്‌റ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP