Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഐസി ഉച്ചകോടി: സുഷമ സ്വരാജ് ചൈനയിലേക്ക് യാത്ര തിരിച്ചു; ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചർച്ച നിർണായകം

ആർഐസി ഉച്ചകോടി: സുഷമ സ്വരാജ് ചൈനയിലേക്ക് യാത്ര തിരിച്ചു; ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചർച്ച നിർണായകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. 16-ാമത് റഷ്യ-ഇന്ത്യ-ചൈന (ആർഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. ചൈനയിലെ വൂഹാനാണ് ഉച്ചകോടിക്ക് വേദിയാകുന്നത്.

വിദേശകാര്യ മന്ത്രിതല ഉച്ചകോടിയിൽ വെച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര സാഹചര്യങ്ങൾ, പ്രാദേശിക വികസനം, ആഗോള ഭീകരത, മേഖലാ സമാധാനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചകളുടെ ഫലമാണ് ഏവരും കാത്തിരിക്കുന്നത്. ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും, പാക്കിസ്ഥാനെ പൂർണമായി തള്ളിപ്പറയാൻ ചൈന ഇനിയും തയ്യാറായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP