Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഗാ അതിർത്തിയിലെ പതാക താഴ്‌ത്തൽ ചടങ്ങുകൾ വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് ഇനി അവസരമില്ല; ഇന്ത്യാ-പാക് അതിർത്തിയിൽ നടക്കുന്ന വർണാഭമായ ചടങ്ങുകളിൽ നിന്ന് പൊതുജനത്തെ ഒഴിവാക്കിയതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ

വാഗാ അതിർത്തിയിലെ പതാക താഴ്‌ത്തൽ ചടങ്ങുകൾ വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് ഇനി അവസരമില്ല; ഇന്ത്യാ-പാക് അതിർത്തിയിൽ നടക്കുന്ന വർണാഭമായ ചടങ്ങുകളിൽ നിന്ന് പൊതുജനത്തെ ഒഴിവാക്കിയതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാഗാ അതിർത്തിയിലെ പതാക താഴ്‌ത്തൽ ചടങ്ങിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നിരവധി ജനങ്ങൾ ഒന്നിച്ച് കൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്ന് ബി.എസ്.എഫ് അമൃത്‌സർ ഡെപ്യൂട്ടി കമീഷണർ ശിവ്ദുലാർ സിങ് ദില്ലൻ അറിയിച്ചു.

ഇന്ത്യ-പാക് സൈനികർ അണിനിരക്കുന്ന വർണാഭമായ ചടങ്ങ് വീക്ഷിക്കാൻ ആയിരക്കണക്കിനാളുകളാണ് ദിവസവും എത്തുന്നത്. ഇന്ത്യയുടെ ബി.എസ്.എഫ് സൈനികരും പാക്കിസ്ഥാന്റെ പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് സൈനികരുമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. ഈ അവസരത്തിൽ കൂടുതൽ ജനങ്ങൾ എത്തുകയും വൈറസ് ബാധക്ക് ഇടയാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം.

രാജ്യത്ത് 31 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലൂടെയാണ് കടന്നുപോകുന്നത്. ഡൽഹിയിലെ സ്‌കൂളുകളിൽ രാവിലെയുള്ള അസംബ്ലിയും ബയോമെട്രിക് അറ്റൻഡൻസും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

കോവിഡ്-19 വ്യാപകമായി പടരുന്ന ഇറാനിൽ വിദേശകാര്യ മന്ത്രിയുടെ ഉപദേശകൻ വൈറസ് ബാധയേറ്റ് മരിച്ചു. ഇറാനിൽ 3513 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 107 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, കൂടുതൽ രാജ്യങ്ങളിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തു. കാമറൂണിൽ 58കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. സെർബിയ, വത്തിക്കാൻ എന്നിവിടങ്ങളിൽ ആദ്യ കേസ് സ്ഥിരീകരിച്ചു. നെതർലൻഡ്‌സിൽ ആദ്യ കൊറോണ മരണം വെള്ളിയാഴ്ചയുണ്ടായി. 86കാരനാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP