Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹിതനായ ശേഷം കുടുംബത്തോടൊപ്പം കഴിഞ്ഞത് രണ്ടാഴ്‌ച്ച മാത്രം; ഐഐടിയിൽ എത്തിയതിന് പിന്നാലെ ലോക് ഡൗണും; ഖരഖ്പൂർ ഐ.ഐ.ടിയിലെ ​ഗവേഷക വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വിവാഹിതനായ ശേഷം കുടുംബത്തോടൊപ്പം കഴിഞ്ഞത് രണ്ടാഴ്‌ച്ച മാത്രം; ഐഐടിയിൽ എത്തിയതിന് പിന്നാലെ ലോക് ഡൗണും; ഖരഖ്പൂർ ഐ.ഐ.ടിയിലെ ​ഗവേഷക വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ഖരക്പൂർ: ഗവേഷണ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഖരഖ്പൂർ ഐ.ഐ.ടിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ ഭവാനി ഭട്ട്‌ല കോണ്ടാൽ റാവു(31) ആണ് മരിച്ചത്. ബി.ആർ അംബേദ്കർ ഹാളിലെ രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ താമസിക്കുന്ന റാവു മെക്കാനിക്കൽ എഞ്ചിനീയറിങ് വകുപ്പിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു. ഫെബ്രുവരിയിൽ വിവാഹിതനായ റാവു രണ്ടാഴ്ചയോളം കുടുംബത്തോടൊപ്പം നാട്ടിൽ താമസിച്ച ശേഷം ലോക്ഡൗൺ ആരംഭിക്കുന്നതിന് മുൻപാണ് ക്യാമ്പസിൽ മടങ്ങിയെത്തിയതെന്ന് ജില്ലാ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

റാവുവിന്റെ മാതാപിതാക്കൾ ഫോണിലൂടെ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് മാതാപിതാക്കൾ ഹോസ്റ്റലിൽ റാവുവിന്റെ കൂടെ താമസിക്കുന്ന വിദ്യാർത്ഥികളെ വിളിക്കുകയായിരുന്നു. അകത്തു നിന്ന് പൂട്ടിയ മുറി ഒരുപാട് സമയം മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നപ്പോൾ അവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP