Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടുംതണിപ്പിലും ജ്വലിക്കുന്ന രാഷ്ട്രസ്‌നേഹം; സൈനിക വേഷത്തിൽ ദേശീയ പതാകയേന്തി വനിതാ സൈനികരും; ലഡാക്കിൽ വർണാഭമായ റിപ്പബ്ലിക് ദിന ആഘോഷം

കൊടുംതണിപ്പിലും ജ്വലിക്കുന്ന രാഷ്ട്രസ്‌നേഹം; സൈനിക വേഷത്തിൽ ദേശീയ പതാകയേന്തി വനിതാ സൈനികരും; ലഡാക്കിൽ വർണാഭമായ റിപ്പബ്ലിക് ദിന ആഘോഷം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക് ദിനാചരണത്തിനിടെ ആഘോഷത്തിൽ പങ്കുചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനികർ. കനത്ത മഞ്ഞുവീഴ്ചയുള്ള ലഡാക്കിലുൾപ്പെടെ സൈനികർ ദേശീയ പതാക ഉയർത്തിയാണ് ആഘോഷത്തിൽ പങ്കുചേർന്നത്.

സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ, മൈനസ് 25 ഡിഗ്രി താപനിലയുള്ള ലഡാക്കിൽ രാജ്യസുരക്ഷയ്ക്കായി അണിനിരന്ന ഐടിബിപി സൈനികർ ദേശീയ പതാകയേന്തി ഭാരത് മാതാ കീ ജയ് വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സൈനിക വേഷത്തിൽ പതാകയേന്തിനിൽക്കുന്ന വനിതാ സൈനികരുൾപ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

 भारत माता की जय !
वन्दे मातरम...

Indo-Tibetan Border Police (ITBP) men and women with national flag at Ladakh heights celebrating #Republic Day 2021 at 17,000 feet. Temperature is minus 25 degree Celsius.#RepublicDay2021 #RepublicDay #RepublicDayIndia pic.twitter.com/dCw5HoE6FR

- ITBP (@ITBP_official) January 26, 2021

കഴിഞ്ഞ ദിവസം 17 ഐടിബിപി സൈനികർക്ക് സർക്കാർ പൊലീസ് സർവീസ് മെഡൽ നൽകി ആദരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP