Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം സുരക്ഷയ്ക്കായി നിയോഗിച്ചത് 25,000 സൈനികരെ; തലസ്ഥാനത്തെ പ്രധാന കെട്ടിടങ്ങളുടെ മുകളിൽ ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിച്ചു; മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ സുരക്ഷാസേനയുടെ കർശന നിരീക്ഷണത്തിൽ; രാജ്യം റിപ്പബ്ലിക്ക് ദിനം ആഘാഷിക്കുമ്പോൾ ന്യൂഡൽഹി കനത്ത സുരക്ഷയിൽ

തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം സുരക്ഷയ്ക്കായി നിയോഗിച്ചത് 25,000 സൈനികരെ; തലസ്ഥാനത്തെ പ്രധാന കെട്ടിടങ്ങളുടെ മുകളിൽ ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിച്ചു; മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ സുരക്ഷാസേനയുടെ കർശന നിരീക്ഷണത്തിൽ; രാജ്യം റിപ്പബ്ലിക്ക് ദിനം ആഘാഷിക്കുമ്പോൾ ന്യൂഡൽഹി കനത്ത സുരക്ഷയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കനത്ത സുരക്ഷയിൽ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുക്കയാണ്. ഡൽഹിയിൽ രാവിലെ 9.50നു വിജയ് ചൗക്കിൽ നിന്നു തുടങ്ങുന്ന റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാർഗ്, ബഹാദുർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങും. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റമഫോസയാണു മുഖ്യാതിഥി. 1995ൽ നെൽസൻ മണ്ഡേലയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ദക്ഷണാഫ്രിക്കൻ പ്രസിഡന്റ് റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാത്ഥിയാകുന്നത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 9ന് ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിക്കും. തുടർന്നാണു റിപ്പബ്ലിക് ദിന പരേഡിനു തുടക്കമാവുക. സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനം, വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്, കലാരൂപങ്ങൾ എന്നിവ പരേഡിന് ആവേശം പകരും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.

Stories you may Like

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷം കണക്കിലെടുത്ത് ഗാന്ധിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണു പരേഡിലെ ഫ്‌ളോട്ടുകൾ തയാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഫ്‌ളോട്ട് ഇപ്രാവശ്യം പരേഡിലില്ല. തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം ഏകദേശം 25,000 സൈനികരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. രാജ്യ വ്യാപകമായി മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ സുരക്ഷാസേനയുടെ ശക്തമായ നിരീക്ഷണത്തിലാണ്.

റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളത്തിലുമായി 400 സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് അധികമായി നിയോഗിച്ചിട്ടുള്ളത്. പ്രധാനകേന്ദ്രങ്ങളിലെല്ലാം ദ്രുതകർമസേന, ഭീകരവിരുദ്ധ സേന, ദേശീയ സുരക്ഷ ഗാർഡുകൾ എന്നിവർ നിലയുറപ്പിച്ചുക്കഴിഞ്ഞു. രാജ്യതലസ്ഥാനത്തെ എല്ലാ പ്രധാന കെട്ടിടങ്ങളുടെയും മുകളിൽ ഷാർപ്പ് ഷൂട്ടർമാരെയും വിന്യസിച്ചിട്ടുണ്ട്. വിശിഷ്ടാത്ഥികൾ, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ കടന്നുപോകുന്ന പാതകൾ അത്യാധുനിക ആയുധസംവിധാനങ്ങളുടെ നിരീക്ഷണത്തിലാണ്.

ഗാന്ധിജിയുടെ പാതയിലാണ് ഇന്ത്യ മുന്നോട്ടുപോകേണ്ടതെന്ന് റിപ്പബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം ജന്മദിനവാർഷികവേളയുടെ പ്രാധാന്യം വിവരിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. മോദിസർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ പ്രശംസിച്ച രാഷ്ട്രപതി ഗാന്ധിജിയുടേതും കൂടിയായ സ്വപ്നങ്ങളിലേക്കാണ് ഇന്ത്യയുടെ ചുവടുവെപ്പെന്ന് അഭിപ്രായപ്പെട്ടു. സാർവത്രിക ആരോഗ്യപരിരക്ഷയ്ക്കുള്ള പദ്ധതി നടപ്പാക്കിത്തുടങ്ങി.

ചെലവുകുറഞ്ഞ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ഇംപ്ലാന്റുകളും കൂടുതൽ ജനവിഭാഗങ്ങളിലെത്തുന്നു. മുമ്പെന്നത്തേക്കാൾ വലിയൊരു വിഭാഗത്തിന് ആധുനിക ശുചിത്വനിലവാരവും വൈദ്യുതിയുമൊക്കെയുള്ള വീടുകൾ ലഭിക്കുന്നു. കുതിക്കുന്ന സാങ്കേതികവിദ്യ കർഷകരെ ശാക്തീകരിക്കുകയും സൈനികരെ സജ്ജരാക്കുകയും ചെയ്യുന്നു. അടുത്തിടെയുള്ള ഭരണഘടനാഭേദഗതി ദരിദ്രവിഭാഗങ്ങളിലെ പ്രതിഭകൾക്ക് പ്രത്യേക സൗകര്യമൊരുക്കും -രാഷ്ട്രപതി പറഞ്ഞു.

1940-കളുടെ അവസാനമോ 1950-കളുടെ ആരംഭമോ പോലെ അത്യന്തം നിർണായകവും വികാസം പ്രാപിക്കുന്നതുമാണ് ഈ കാലഘട്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ തീരുമാനങ്ങളും പ്രവർത്തനവും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വാർത്തെടുക്കും. ജലഗതാഗതം, ദേശീയപാത, മെട്രോ, വ്യോമഗതാഗതം തുടങ്ങിയ രംഗത്തെ നേട്ടങ്ങളും മറ്റും പ്രശംസിച്ച രാഷ്ട്രപതി രാജ്യം എല്ലാവരുടേതുമാണെന്നും അഭിപ്രായപ്പെട്ടു. ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP