Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് നിഷേധിച്ച് പ്രതിരോധ മന്ത്രാലയം; രാജ്യത്തെ ഒരു സൈനികനേയും തട്ടിക്കൊണ്ടുപോയിട്ടില്ല; അത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണ്; തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന സൈനികൻ സുരക്ഷിതനാണ്; അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം

കശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് നിഷേധിച്ച് പ്രതിരോധ മന്ത്രാലയം; രാജ്യത്തെ ഒരു സൈനികനേയും തട്ടിക്കൊണ്ടുപോയിട്ടില്ല; അത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണ്; തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന സൈനികൻ സുരക്ഷിതനാണ്; അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനികനെ തട്ടിക്കൊണ്ടു പോയതായുള്ള വാർത്തകൾ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം.രാജ്യത്തെ ഒരു സൈനികനേയും തട്ടിക്കൊണ്ടുപോയിട്ടില്ല. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണ്. തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന സൈനികൻ സുരക്ഷിതനാണ്. അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അവധിക്ക് നാട്ടിലെത്തിയ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലുള്ള റൈഫിൾമാൻ മുഹമ്മദ് യാസിൻ ഭട്ടിനെ ഭീകരർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ബദ്ഗാമിലെ വീട്ടിൽ നിന്നാണ് ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ. അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെയാണ് വീട്ടിൽ നിന്ന ബലമായി കൊണ്ടുപോയതെന്നും. പൂഞ്ച് രജിസ്ട്രേഷനുള്ള വാഹനത്തിൽ എത്തിയ തോക്കുധാരികളാണ് സൈനികനെ തട്ടിക്കൊണ്ടു പോയതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.

72 മണിക്കറുകളായി യാസിൻ എവിടെ ആണെന്ന് യാതൊരു അറിവും ലഭിച്ചിട്ടില്ലെന്നു വന്നതോടെ വലിയ തോതിൽ ഈ വാർത്ത പ്രചരിക്കുകയുണ്ടായി. ഈ സംഭവത്തോടെ സൈനിക താവളങ്ങൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വെള്ളിയാഴ്‌ച്ച വാർത്തകൾ വലിയ തോതിൽ പ്രചരിച്ചിരുന്നെങ്കിലും ശനിയാഴ്ച രാവിലെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

2017 ൽ ഉമർ ഫയാസ് എന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഷോപ്പിയാൻ ജില്ലയിൽ ലഫ്റ്റനന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഉമർ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ഭീകരർ തട്ടിക്കൊണ്ടുപോയത്. പൊലീസും സൈന്യവും സംയുക്തമായി ഭീകരർക്കായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ ശിരസിലും അടിവയറ്റിലും വെടിയേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമർ. സൈനികർ ഡ്യൂട്ടിയിലല്ലെങ്കിലും അവരെ ലക്ഷ്യമിടുന്ന ഭീകരരുടെ പുതിയ രീതിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് സൈനികവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രശ്‌നബാധിത ജില്ലകളിലെ ബന്ധുവീടുകളിലേക്കുള്ള സന്ദർശനം സൈനികർ പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ പൊലീസ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ, അവധിയിലായിരുന്ന സൈനികനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് അക്രമം നടന്നത്. സിആർപിഎഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്.

അവധിയിലായിരുന്ന നിസാർ അഹമദിനെ സ്വന്തം വീട്ടിൽ വച്ചാണ് തീവ്രവാദികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂലായ് 20ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോൺസ്റ്റബിളിനെ തീവ്രവാദികൾ കുൽഗാമിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP