Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക അതിക്രമ കേസ്: റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക അതിക്രമ കേസ്: റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരാ ലൈംഗിക അതിക്രമ കേസ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ കേസിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ ലൈംഗികാതിക്രമ കേസിൽ റിപ്പോർട്ട് പരസ്യമാക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് ഇന്ദിര ബാനർജിയാണ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഗൊഗോയിയുടെ കേസിൽ വ്യക്തത വരുത്തണമെന്ന് ഇന്ദിര ബാനർജി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഇന്ദിര ബാനർജി, എസ്.എ ബോബ്‌ഡെ, ഇന്ദു മൽഹോത്ര എന്നിവരാണ് ഗൊഗോയിക്കെതിരെ സുപ്രീംകോടതി ജൂനിയർ അസിസ്റ്റന്റ് ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിച്ചത്.

ലൈംഗികാതിക്രം നടന്നോയെന്നല്ല സ്ഥാനത്ത് നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റണോയെന്ന് മാത്രമാണ് അന്ന് പരിശോധിച്ചതെന്ന് ഇന്ദിര ബാനർജി ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP