Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് ഹൈക്കോടതി; കുഴികൾ അടക്കാൻ കുറച്ച് സമയം കൂടി വേണമെന്ന ജിസിഡിഎയുടെ ആവശ്യം അംഗീകരിച്ചില്ല

കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് ഹൈക്കോടതി; കുഴികൾ അടക്കാൻ കുറച്ച് സമയം കൂടി വേണമെന്ന ജിസിഡിഎയുടെ ആവശ്യം അംഗീകരിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികൾ അടക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നഗരത്തിലെ റോഡുകളിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടക്കണമെന്നും ഹൈക്കോടതി കോർപ്പറേഷനോടും ജി.സി.ഡി.എ.യോടും നിർദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി സമർപ്പിച്ചിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കുറച്ച് സമയം കൂടി വേണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടപ്പോൾ അടിയന്തരമായി ഇടപ്പെട്ട് കുഴികൾ അടക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.

കൊച്ചിയിലെ റോഡുകളിൽ ദിവസവും അപകടം വർധിക്കുകയാണ്. കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതൽ. ഹൈക്കോടതി ചൂണ്ടിക്കാട്ടി. മഴ കാരണമാണ് അറ്റക്കുറ്റപ്പണികൾക്ക് കാലതാമസം വരുന്നതെന്ന് കോർപ്പറേഷൻ മറുപടി നൽകി. എന്നാൽ മറ്റിടങ്ങളിൽ ഇത്തരമൊരു സാഹചര്യമില്ലെന്നും കൊച്ചിയിൽ മാത്രം ഇതെങ്ങെനെ സംഭവിച്ചെന്നും കോടതി ചോദിച്ചു. നികുതി നൽകുന്ന ജനങ്ങൾക്ക് കോർപ്പറേഷൻ എന്താണ് നൽകുന്നതെന്നും കോടതി വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP