Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഹർജിയുമായി മുന്നോട്ട് പോകുന്നത്; കൂടത്തായി സീരിയലും സിനിമയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത് പിന്നാലെ പ്രതികരണവുമായി റെഞ്ചി തോമസ്; നിർമ്മാതാക്കളോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലും സിനിമയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ ഹർജി നൽകാനുള്ള കാരണം വ്യക്തമാക്കി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസ്. കുട്ടികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഹർജി നൽകിയതെന്നാണ് റെഞ്ചി തോമസിന്റെ പ്രതികരണം. റോയി തോമസിന്റെ മക്കളും റെഞ്ചി തോമസുമാണ് ഇന്നലെ കോടതിയെ സമിപീച്ചത്. കേസ് താമരശേരി കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും.

അതേസമയം കേസ് ആധാരമാക്കി നിർമ്മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിർമ്മാതാക്കളോട് നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുകൂടി കേട്ടശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക.

കൂടത്തായി കൊലപാതക പരമ്പരയും ജോളിയുടെ ജീവിതവും പ്രമേയമായി ചിത്രീകരിച്ച സീരിയൽ അടുത്തയാഴ്‌ച്ച മുതൽ സ്വകാര്യ ചാനലിൽ സംപ്രേഷണം തുടങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപനവും നടന്നിരുന്നു.

ഇതെല്ലാം സ്വാകാര്യജീവിതത്തെ ബാധിക്കുമെന്നു കാണിച്ചാണ് ജോളിയുടെയും റോയ് തോമസിന്റെയും രണ്ട് മക്കളും റോയ് തോമസിന്റെ സഹോദരി റെഞ്ചിയും കോടതിയെ സമീപിച്ചത്. സംപ്രേഷണവും നിർമ്മാണവും തടയണമെന്നാണ് ഇവരുടെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP