Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികന് ഏൽക്കേണ്ടി വന്നതു കൊടിയ പീഡനം; പേസ് മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന ബിനോയ് ജോണിന് അടിയന്തിര ചികിത്സ പോലും നിഷേധിച്ചു; ജാമ്യം കിട്ടിയതോടെ ശ്രമിക്കുന്നത് നാട്ടിലെത്തിച്ച് ചികിത്സ നൽകാൻ

മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഝാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികന് ഏൽക്കേണ്ടി വന്നതു കൊടിയ പീഡനം; പേസ് മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന ബിനോയ് ജോണിന് അടിയന്തിര ചികിത്സ പോലും നിഷേധിച്ചു; ജാമ്യം കിട്ടിയതോടെ ശ്രമിക്കുന്നത് നാട്ടിലെത്തിച്ച് ചികിത്സ നൽകാൻ

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: മതപരിവർത്തനം നടത്തുന്നു എന്ന പേരിൽ ഝാർഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്ത മലയാളി വൈദികന് അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനം. തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയ് ജോൺ വടക്കേടത്ത് പറമ്പിലിനാണ് പൊലീസ് കസ്റ്റഡിയിലും ജയിലിലുമായി ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വൈദികന് ജാമ്യം കിട്ടിയതോടെ കേരളത്തിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഭഗൽപൂർ രൂപതയുടെ കീഴിലുള്ള രാജധ മിഷനിൽ ഒന്നരവർഷമായി വൈദികനായി പ്രവർത്തിച്ചു വരികയാണ് ബിനോയ് ജോൺ. ഈ മാസം ആദ്യമായിരുന്നു മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് വൈദികനെതിരെ പൊലീസ് കേസ് എടുത്തത്. ഈ മാസം 3 ന് മതപരിവർത്തനം നടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായെന്ന രീതിയിൽ ഝാർഖണ്ഡിലെ മാധ്യമങ്ങൾ നൽകിയ വാർത്തയെക്കുറിച്ച് വൈദികൻ പറയുന്നത് ഇങ്ങിനെയാണ്. ആറാം തീയതി രാവിലെ കുർബാന കഴിഞ്ഞ നിൽക്കുമ്പോൾ പൊലീസ് വന്നു. ഗൊദ്ദ ജില്ല എസ്‌പിക്കു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും സ്റ്റേഷനിൽ എത്തണമെന്നും ആവശ്യപ്പെട്ടു. ഒരു സഹായിക്കൊപ്പം പിറ്റേന്ന് രാവിലെ 8 മണിക്ക് സ്റ്റേഷനിൽ എത്തിയ വൈദികനെ പിറ്റേന്ന് ഉച്ചവരെ സ്റ്റേഷനിൽ ഇരുത്തി.

പ്രവേശന കവാടത്തിൽ വച്ചു തന്നെ തല കറുത്ത തുണികൊണ്ടു മൂടിയ ശേഷം കൈവിലങ്ങ് അണിയിച്ചാണ് എസ്‌പിയുടെ മുന്നിലെത്തിച്ചത്. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയ എസ്‌പി മതപരിവർത്തനത്തിന് രണ്ടു പേർ അറസ്റ്റിൽ എന്ന രീതിയിൽ കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകർത്താൻ മാധ്യമങ്ങൾക്ക് അവസരമൊരുക്കി. തുടർന്നായിരുന്നു ആരോഗ്യം മോശമായ സ്ഥിതിയിലുള്ള ആളാണെന്ന പരിഗണന പോലും കാട്ടാതെ പൊലീസ് പീഡിപ്പിച്ചത്. മരണത്തിന്റെ വക്കിലെത്തിയപ്പോഴാണ് പൊലീസ് ഡോക്ടറുടെ സഹായം തേടാൻ സന്നദ്ധരായത്.

കസ്റ്റഡിയിൽ ആരോഗ്യം മോശമായപ്പോൾ ജില്ലാ ആശുപത്രിയിലെത്തിച്ച പൊലീസുകാർ ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങി മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, ജയിലിൽ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാൻഡ് ചെയ്തു.

ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടർ എത്തി തുടയിൽ വേദനസംഹാരി കുത്തിവച്ചു. പിന്നീട് കുഴഞ്ഞു വീഴുകയും ഞായറാഴ്ച നില വഷളാകുകയും ചെയ്തു. അവശനായിട്ടും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. ഒടുവിൽ ജയിലർ മുണ്ട സാഹിബ് ഇടപെട്ടാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവിടെ വെച്ച് ഛർദ്ദിച്ച് അവശനായതോടെയായിരുന്നു അഡ്‌മിറ്റ് ചെയ്തത്.

പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്‌പിയുടെ നീക്കമെന്നും കസ്റ്റഡിയിൽ വെച്ചു തന്നെ കൊല്ലാനായിരുന്നു ശ്രമമെന്നും വൈദികൻ ആരോപിക്കുന്നു. 2010ൽ ആണു മിഷൻ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കർ സ്ഥലം വാങ്ങിയത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ആഴ്ചകൾക്ക മുമ്പ് ഇവിടെയെത്തിയ ചിലർ മതിൽ തകർത്തിരുന്നു. സ്ഥലം വിട്ടുതരില്ലെന്നും നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്നുമൊക്കെ അവർ ഉച്ചത്തിൽ പറഞ്ഞു. പിന്നാലെ ഇവർ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടേണ്ടി വരികയും ചെയ്തിരുന്നു. വസ്തുവുമായി ബന്ധപ്പെട്ട് കേസുണ്ടായില്ലെങ്കിലും മതപരിവർത്ത കേസിൽ പെടുത്തിയായിരുന്നു പീഡനം.

അതേസമയം ഇത് കള്ളക്കേസാണെന്നും കസ്റ്റഡിയിൽ ഇട്ട് തന്നെ കൊല്ലാനായിരുന്നു പൊലീസ് ശ്രമിച്ചതെന്നും വൈദികൻ ആരോപിക്കുന്നു. ലാർമട്ടിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലായിരിക്കുന്ന വൈദികന് തിങ്കളാഴ്ച ജാമ്യം കിട്ടി. യാത്ര ചെയ്യാനുള്ള ആരോഗ്യം കിട്ടിയാൽ ഉടൻ നാട്ടിലേക്ക് കൊണ്ടുവരാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP