Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ലൗ ജിഹാദ് കേസുകൾ വർദ്ധിക്കുന്നു'; ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിൽ; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

'ലൗ ജിഹാദ് കേസുകൾ വർദ്ധിക്കുന്നു'; ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിൽ; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 'ലൗ ജിഹാദുമായി' ബന്ധപ്പെട്ടുള്ള പരാമർശത്തിൽ വനിതാ കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യാരിയും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരമൊരു പരാമർശം നടത്തിയത്.

മഹാരാഷ്ട്രയിൽ 'ലൗ ജിഹാദ്' കേസുകളിൽ വർദ്ധനവുണ്ടായതായി രേഖ ശർമ കൂടിക്കാഴ്ചയിൽ സംസാരിച്ചതായി ദേശീയ വനിതാ കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു. രേഖ ശർമയും ഭഗത് സിങ് കോശ്യാരിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.'നമ്മുടെ ചെയർപേഴ്‌സൺ രേഖ ശർമ, മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശ്യരിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകളുടെ സുരക്ഷ, സംസ്ഥാനത്തെ ലൗ ജിഹാദ് കേസുകളിലെ വർദ്ധനവ്, വനിതാ രോഗികൾക്കെതിരായ ബലാത്സംഗം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തെന്നായിരുന്നു' വനിതാ കമ്മീഷന്റെ ട്വീറ്റ്.

ഈ ട്വീറ്റ് വിവാദമായതിന് പിന്നാലെ സൈബർ ലോകത്തും കടുത്ത വിമർശനമാണ് സൈബർ ലോകത്ത് ഉയർന്നിരിക്കുന്നത്. 'ലൗ ജിഹാദ് എന്നതിന്റെ അർത്ഥമെന്താണ് എന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷയോട് ഉയർത്തിയ ചോദ്യങ്ങൾ. വനിതാ കമ്മിഷനും അതിന്റെ അദ്ധ്യക്ഷയും ദയവായി വ്യക്തമാക്കാമോ?ചില തീവ്രവാദ ഗ്രൂപ്പുകൾ ചെയ്യുന്ന അതേ അർത്ഥത്തിലാണ് നിങ്ങൾ ഇത് പരാമർശിച്ചിരിക്കുന്നതെന്നും വിമർശനും ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP