Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഇന്ത്യയിലെ ട്രെയിൻ ​ഗതാ​ഗതം ഉടൻ സാധാരണ നിലയിലാകില്ല; പതിവ് ട്രെയിൻ സർവീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പുനരാരംഭിക്കില്ലെന്ന് റെയിൽവെ മന്ത്രാലയം

ഇന്ത്യയിലെ ട്രെയിൻ ​ഗതാ​ഗതം ഉടൻ സാധാരണ നിലയിലാകില്ല; പതിവ് ട്രെയിൻ സർവീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പുനരാരംഭിക്കില്ലെന്ന് റെയിൽവെ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ സർവീസുകൾ ഉടൻ സാധാരണ നിലയിലാകില്ല. ഓ​ഗസ്റ്റ് 12 വരെ ട്രെയിൻ സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരാനാണ് റയിൽവെ തീരുമാനിച്ചിട്ടുള്ളത്. സബർബൻ തീവണ്ടികൾ ഉൾപ്പടെയുള്ള പതിവ് ട്രെയിൻ സർവീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പുനരാരംഭിക്കില്ലെന്ന് റെയിൽവെ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 12 വരെയാണ് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, അതിനുശേഷവും പതിവ് സർവീസുകൾ ഉണ്ടാവില്ലെന്നാണ് ഇന്ന് റയിൽവെ വ്യക്തമാക്കിയിട്ടുള്ളത്. യാത്രാ ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതോടെ ഇന്ത്യൻ റെയിൽ‌വേയ്ക്ക് ഈ സാമ്പത്തിക വർഷം 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അവശ്യ സേവന മേഖലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം സർവീസ് നടത്തുന്ന മുംബൈ ലോക്കൽ ട്രെയിനുകളും സർവീസ് തുടരും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് 25-ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ ട്രെയിൻ സർവീസുകൾ റെയിൽവേ അവസാനിപ്പിച്ചിരുന്നു. പിന്നീട് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ശ്രമിക് ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. നിയന്ത്രണങ്ങളോടെയാണ് ശ്രമിക് ട്രെയിൻ സർവീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP