Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ കോവിഡിനെ തുരത്താം; രാജ്യത്തെ ഹിന്ദുക്കളെല്ലാവരും ഒറ്റ ശബ്ദത്തിൽ ഹനുമാൻ ശ്ലോകം ചൊല്ലുമ്പോൾ അതിന് ഫലമുണ്ടാകും; ബിജെപി എംപി പ്രഗ്യ സിങിന്റെ പ്രസ്താവന ഇങ്ങനെ

അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ കോവിഡിനെ തുരത്താം; രാജ്യത്തെ ഹിന്ദുക്കളെല്ലാവരും ഒറ്റ ശബ്ദത്തിൽ ഹനുമാൻ ശ്ലോകം ചൊല്ലുമ്പോൾ അതിന് ഫലമുണ്ടാകും; ബിജെപി എംപി പ്രഗ്യ സിങിന്റെ പ്രസ്താവന ഇങ്ങനെ

സ്വന്തം ലേഖകൻ

ഭോപ്പാൽ: കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ ഹലുമാൻ ചാലിസ ചൊല്ലിയാൽ മതിയെന്ന വാദവുമായി ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യ സിങ്. കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ ഓഗസ്റ്റ് അഞ്ചാം തിയതി വരെ അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ മതിയെന്ന് അവർ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള 'ഭൂമി പൂജ' നടക്കുന്നവരെ ഹനുമാൻ ശ്ലോകം ചൊല്ലാനാണ് പ്രഗ്യ സിങ് ആവശ്യപ്പെടുന്നത്.

'ആളുകൾക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ഓഗസ്റ്റ് അഞ്ച് വരെ നിങ്ങളുടെ വീട്ടിൽ ഒരു ദിവസം അഞ്ച് തവണ ഹനുമാൻ ശ്ലോകം ചൊല്ലുക,' ഭോപ്പാൽ എംപി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ശ്രീരാമന് ആരതി ഉഴിഞ്ഞ് ഈ ചടങ്ങ് അവസാനിപ്പിക്കാം,'' എന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറയുന്നു.

ഓഗസ്റ്റ് നാല് വരെ ഭോപ്പാലിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കൊണ്ട് മധ്യപ്രദേശിലെ ബിജെപി സർക്കാർ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. 'രാജ്യത്തെ ഹിന്ദുക്കളെല്ലാവരും ഒറ്റ ശബ്ദത്തിൽ ഹനുമാൻ ശ്ലോകം ചൊല്ലുമ്പോൾ അതിന് ഫലമുണ്ടാകും. തീർച്ചയായും നാം കൊറോണയിൽ നിന്നും മുക്തരാകും. ഇത് ഭഗവാൻ ശ്രീരാമനോടുള്ള നിങ്ങളുടെ പ്രാർത്ഥനയാണ്,' പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP