Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമത കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിച്ച് വിശ്വാസ വോട്ടെടുപ്പു കടമ്പ കടക്കാൻ പണം വാഗ്ദാനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; വീഡിയോ പുറത്ത്; ആരോപണങ്ങൾ നിഷേധിച്ച് ഹരീഷ് റാവത്ത്

വിമത കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിച്ച് വിശ്വാസ വോട്ടെടുപ്പു കടമ്പ കടക്കാൻ പണം വാഗ്ദാനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; വീഡിയോ പുറത്ത്; ആരോപണങ്ങൾ നിഷേധിച്ച് ഹരീഷ് റാവത്ത്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുതിരക്കച്ചവടം നടത്തി സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സഹിതം വിമത കോൺഗ്രസ് എംഎൽഎമാരാണു രംഗത്തെത്തിയത്.

തങ്ങളെ സ്വാധീനിക്കാനായി മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുതിരക്കച്ചവടം നടത്തുന്നതായി 9 വിമത കോൺഗ്രസ് എംഎൽഎമാരാണ് ആരോപണം ഉന്നയിച്ചത്. സ്റ്റിങ് ഒപ്പറേഷൻ വീഡിയോയും വിമതർ പുറത്തു വിട്ടിട്ടുണ്ട്.

ഭീഷണിപ്പെടുത്തിയും വൻതുക വാഗ്ദാനം ചെയ്തും വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കുന്നതിനായി റാവത്ത് ശ്രമിക്കുകയാണെന്ന് ബിജെപി പക്ഷത്തേക്ക് ചേക്കേറിയ എംഎൽഎ ഹരക്ക് സിങ് റവാത്ത് പറഞ്ഞു. എംഎൽഎമാരെ വിലയ്ക്കു വാങ്ങുന്നത് സംബന്ധിച്ച് ഹരീഷ് റാവത്ത് പ്രാദേശിക ചാനൽ മേധാവിയുമായി സംസാരിക്കുന്ന വീഡിയോ ആണ് എംഎൽഎമാർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കുതിരക്കച്ചവടം നടത്തുന്നെന്ന ആരോപണം റാവത്ത് നിഷേധിച്ചു.

ഉത്തരാഖണ്ഡ് ഗവർണർ പാർട്ടി വിപ് ലംഘിച്ച 9 കോൺഗ്രസ് എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎൽഎമാരാണുള്ളത്. 9 വിമത കോൺഗ്രസ് എംഎൽഎമാർക്ക് പുറമേ ഭരണപക്ഷത്ത് ഇപ്പോഴുള്ള 5 എംഎൽഎമാരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നു. ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിനെ തുടർന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കൃഷ്ണ കാന്ത് പോൾ റാവത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 28നാണ് വിശ്വാസ വോട്ടെടുപ്പ്.

വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാൻ റാവത്ത് വലിയ കുതിരക്കച്ചവടമാണ് നടത്തുന്നതെന്ന് വീഡിയോ സിഡി പുറത്തുവിട്ടുകൊണ്ട് വിമത നേതാക്കളായ കുൻവാർ പ്രണവ് സിംഗും സാകേത് ബഹുഗുണയും ആരോപിച്ചു. റാവത്ത് സർക്കാരിനെ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

വീഡിയോ വ്യാജമാണെന്നു പ്രതികരിച്ച റാവത്ത് അവർ തനിക്ക് ദുഷ്‌പേര് വരുത്തിവയ്ക്കുകയാണെന്ന് ആരോപിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒമ്പതു എംഎ‍ൽഎമാരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അവർ പണം കൈപ്പറ്റിയാണ് ബിജെപി ക്യാംപിലേക്ക് പോയതെന്ന് വ്യക്തമാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
മാർച്ച് 18ന് നിയമസഭയിൽ ധനവിനിയോഗ ബില്ലിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡ് ഭരണത്തിൽ പ്രതിസന്ധി ഉടലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP