Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ആർസിഇപി കരാർ അനിശ്ചിതത്വത്തിൽ; ആസിയാൻ സമ്മേളനത്തിൽ കരാറിനെപ്പറ്റി പരാമർശിക്കുക പോലും ചെയ്യാതെ നരേന്ദ്ര മോദി; വ്യോമ ഗതാഗത മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള സാധ്യതയെന്ന് റിപ്പോർട്ട്

ആർസിഇപി കരാർ അനിശ്ചിതത്വത്തിൽ; ആസിയാൻ സമ്മേളനത്തിൽ കരാറിനെപ്പറ്റി പരാമർശിക്കുക പോലും ചെയ്യാതെ നരേന്ദ്ര മോദി; വ്യോമ ഗതാഗത മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള സാധ്യതയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ബാങ്കോക്ക്: വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അനിശ്ചിതത്വത്തിൽ. ആസിയാൻ സമ്മേളനത്തിൽ ആർസിഇപി കരാറിനെപ്പറ്റി പരാമർശിക്കുക പോലും ചെയ്യാതെ നിലവിലുള്ള കരാറുകൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ആവശ്യത്തിലേക്കാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഒതുങ്ങിയത്. ആസിയാൻ രാജ്യങ്ങളുമായി കര,നാവിക, വ്യോമ ഗതാഗതം അടക്കം വിവിധ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള നിർദേശങ്ങൾ മോദി സമർപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനം, കൃഷി, എൻജിനീയറിങ്, ഡിജിറ്റൽ വിദ്യ, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയിൽനിന്നുള്ള നിരന്തരമായ ഇറക്കുമതിയിൽ കുറവ് വരുത്താനും ആഭ്യന്തര ഉൽപന്ന മേഖല സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ടു വച്ചിട്ടുള്ള പുതിയ ആവശ്യങ്ങൾ ആർസിഇപി കരാറിന്റെ വഴിയടയ്ക്കാതിരിക്കാൻ നേതാക്കൾ ശ്രമം നടത്തി വരികയാണ്. താൽക്കാലിക കരാറെങ്കിലും ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പല രാജ്യങ്ങളും. 2020 ഫെബ്രുവരിയോടെ ചർച്ച പൂർത്തിയാക്കി വിയറ്റ്‌നാം ഉച്ചകോടിയിൽ കരാർ പാസാക്കണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യ ഇല്ലാതെ മുന്നോട്ട് പോകാമെന്ന് ചില രാജ്യങ്ങൾ നിർദേശിച്ചെങ്കിലും ഇന്ത്യ പിന്മാറിയിട്ടില്ലെന്നു തായ്ലൻഡ് വാണിജ്യമന്ത്രി ജുറിൻ ലക്‌സനാവിസിത് പറഞ്ഞു. ഇന്ത്യ ഒപ്പം ഉണ്ടെങ്കിൽ ചൈനയുടെ മേൽക്കോയ്മ ഒഴിവാകുമെന്ന താൽപര്യമാണ് മിക്ക ആസിയാൻ രാജ്യങ്ങൾക്കുമുള്ളത്.

ആസിയാൻഇന്ത്യ, ഈസ്റ്റ് ഇന്ത്യ, ആർസിഇപി സമ്മേളനങ്ങളിൽ പങ്കെടുക്കാനാണ് 3 ദിവസ പരിപാടികളുമായി പ്രധാനമന്ത്രി ബാങ്കോക്കിലെത്തിയത്. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സഹകരണ കൂട്ടായ്മയായ ആസിയാനിൽ ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്ലൻഡ്, ബ്രൂണയ്, വിയറ്റ്‌നാം, ലാവോസ്, മ്യാന്മർ , കംബോഡിയ എന്നിവയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP