Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിപ്പോ നിരക്കിൽ വർധനയുമായി ആർബിഐ; റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവും; എംഎസ്എഫ് നിരക്ക് 6.75 ശതമാനമായി തുടരും; മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആർബിഐ നിരക്ക് വർധിപ്പിക്കുന്നത് രണ്ടാം തവണ

റിപ്പോ നിരക്കിൽ വർധനയുമായി ആർബിഐ;  റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവും; എംഎസ്എഫ് നിരക്ക് 6.75 ശതമാനമായി തുടരും; മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആർബിഐ നിരക്ക് വർധിപ്പിക്കുന്നത് രണ്ടാം തവണ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദി സർക്കാർ അവസാന വർഷത്തിലൂടെ കടന്ന് പോകുമ്പോൾ രണ്ടാം തവണയും ആർബിഐ റിപ്പോ നിരക്കിൽ വർധന. പുതിയ വായ്പാ നയത്തിന്റെ ഭാഗമായി റിപ്പോ നിരക്കിൽ 25 ബേസിക്ക് പോയിന്റിന്റെ വർധനയാണ് ആർബിഐ വരുത്തിയിരിക്കുന്നത്.

ഇത് പ്രകാരം 6.5 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്.മാത്രമല്ല 6.25 ശതമാനമായിരിക്കും റിവേഴ്‌സ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയാണ് റിപ്പോ .അതേ സമയം, എം.എസ്.എഫ് നിരക്ക് 6.75 ശതമാനത്തിൽ തുടരും.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടത്തിയ അവലോകനത്തിന് ശേഷം റിപ്പോ നിരക്ക് 25 ബേസിക് പോയിന്റ് വർധിപ്പിക്കാൻ ആർ.ബി.ഐ തീരുമാനിച്ചിരുന്നു. റിപ്പോ നിരക്ക് വർധന ഭവന-വാഹന വായ്പ പലിശ നിരക്കുകൾ ഉയരുന്നതിനും കാരണമാകും.

പണപ്പെരുപ്പ നിരക്ക് പിടിച്ചുനിർത്താൻ കഴിയാത്തതാണ് ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിൽ പിടിച്ച് നിർത്താനാണ് ആർ.ബി.ഐ ലക്ഷ്യമിട്ടത്. എന്നാൽ, പണപ്പെരുപ്പ നിരക്ക് പ്രതീക്ഷകളെ തകിടം മറിച്ച് ഉയരുകയായിരുന്നു. ഇതോടെയാണ് റിപ്പോ നിരക്ക് വർധിപ്പിക്കാൻ ആർ.ബി.ഐ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP