Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബാങ്കിൽ കിടക്കുന്ന പണം നഷ്ടമാകുമോ എന്ന് ജനങ്ങൾക്ക് ആശങ്ക; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കല്യാണപട്ടണം ബ്രാഞ്ചിൽ നിന്നും രണ്ടു ദിവസത്തിനിടെ പിൻവലിച്ചത് നാല് കോടിയിലധികം രൂപ; ബാങ്കിന് വിനയായത് കെവൈസി രേഖയായി എൻപിആറും സമർപ്പിക്കാം എന്ന പത്രപ്പരസ്യം

ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബാങ്കിൽ കിടക്കുന്ന പണം നഷ്ടമാകുമോ എന്ന് ജനങ്ങൾക്ക് ആശങ്ക; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കല്യാണപട്ടണം ബ്രാഞ്ചിൽ നിന്നും രണ്ടു ദിവസത്തിനിടെ പിൻവലിച്ചത് നാല് കോടിയിലധികം രൂപ; ബാങ്കിന് വിനയായത് കെവൈസി രേഖയായി എൻപിആറും സമർപ്പിക്കാം എന്ന പത്രപ്പരസ്യം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബാങ്ക് നൽകിയ കെവൈസി രേഖകൾ സമർപ്പിക്കാനുള്ള പത്രപരസ്യത്തിൽ എൻപിആർ കെവൈസി രേഖയായി പറഞ്ഞതിന്റെ പേരിൽ പണം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ പണം മുഴുവൻ പിൻവലിച്ച് ജനം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കായൽപട്ടണം ബ്രാഞ്ചിൽ നിന്നുമാണ് ജനങ്ങൾ കൂട്ടത്തോടെ പണം പിൻവലിക്കുന്നത്. പണം നഷ്ടപ്പെടുമെന്ന ഭീതിയിൽ അക്കൗണ്ടിലുള്ള പണം ഒരുമിച്ച് പിൻവലിച്ചതോടെ ജനുവരി 20-22 തീയതികളിൽ ബാങ്കിൽനിന്ന് പിൻവലിക്കപ്പെട്ടത് നാലു കോടിയിലധികം രൂപയാണ്. പലരും അക്കൗണ്ടിലുള്ള മുഴുവൻ പണവും പിൻവലിച്ചു.

അക്കൗണ്ട് ഉടമകൾ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) സംബന്ധിച്ച തെറ്റിദ്ധാരണ പരന്നതോടെയായിരുന്നു സംഭവം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പരസ്യം പത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അക്കൗണ്ട് ഉടമകൾ അവരുടെ കെവൈസി രേകഖൾ ഉടൻ ബാങ്കിൽ നൽകണമെന്നായിരുന്നു പരസ്യം. കെവൈസിക്കായി നൽകാവുന്ന രേഖകളുടെ കൂട്ടത്തിൽ എൻപിആറും ഉൾപ്പെട്ടിരുന്നു. ഇതാണ് മുസ്ലിം വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന കായൽപട്ടണത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയത്. പരസ്യം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതാണെന്ന ധാരണയിലായിരുന്നു ജനങ്ങൾ പരിഭ്രാന്തിയിലായത്.

ജനം കൂട്ടത്തോടെ എത്തി പണം പിൻവലിക്കാൻ തുടങ്ങിയതോടെ ബാങ്ക് അധികൃതരും അങ്കലാപ്പിലായി. പുതിയ സാഹചര്യം മൂലം ബാങ്കിന് വലിയ നഷ്ടമാണ് ഉണ്ടായത്. വലിയ സംഖ്യ പിൻവലിക്കപ്പെട്ടതു കൂടാതെ നിരവധി ഇടപാടുകാർ അക്കൗണ്ടുകൾ ഉപേക്ഷിച്ചേക്കുമെന്നുമുള്ള വാർത്തകൾ പ്രചരിച്ചതോടെ ബാങ്ക് അധികൃതർ ജനങ്ങളെ കാര്യങ്ങൽ ബോധ്യപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചു. അക്കൗണ്ട് ഉടമകളുടെ തെറ്റിദ്ധാരണ മാറ്റാൻ ബാങ്ക് ജീവനക്കാർ ഇപ്പോൾ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്റർ പ്രചാരണവും വാഹനത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

കായൽപട്ടണത്തു നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജർ ആർ.എൽ. നായക് പറഞ്ഞു. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ആധാർ കാർഡ്, പാൻ കാർഡ്, പാസ്സ്പോർട്ട്, വോട്ടേഴ്സ് ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന് കെവൈസി രേഖയായി നൽകിയാൽ മതി. അടുത്തിടെ റിസർവ് ബാങ്ക് എൻപിആറും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം പരസ്യത്തിൽ സൂചിപ്പിച്ചിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കെവൈസി രേഖയായി എൻപിആർ ഉൾപ്പെടുത്തിയതിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനെതിരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന് രാഷ്ട്രീയ പാർട്ടിയായ എംഎംകെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP