Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ഞൂറു രൂപ നോട്ടുകൾ പിൻവലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകൾ പുനരവതരിപ്പിക്കാനോ പദ്ധതിയില്ല; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് റിസർവ് ബാങ്ക് ഗവർണർ

അഞ്ഞൂറു രൂപ നോട്ടുകൾ പിൻവലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകൾ പുനരവതരിപ്പിക്കാനോ പദ്ധതിയില്ല; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് റിസർവ് ബാങ്ക് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിക്കാനും ആയിരം രൂപ നോട്ടുകൾ വീണ്ടും പ്രചാരത്തിൽ കൊണ്ടുവരാനും പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കറൻസി നോട്ടുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

'അഞ്ഞൂറു രൂപ നോട്ടുകൾ പിൻവലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകൾ പുനരവതരിപ്പിക്കാനോ റിസർവ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്', ശക്തികാന്ത ദാസ് പറഞ്ഞു. അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

തിരിച്ചെത്തിയ നോട്ടുകളിൽ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് ബാങ്കുകളിൽ എത്തിയത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മെയ് 19-നാണ് രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ആർ.ബി.ഐ. പിൻവലിച്ചത്. സെപ്റ്റംബർ മുപ്പതുവരെ നോട്ടുകൾ മാറ്റിയെടുക്കാമെന്നും അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർ.ബി.ഐ. അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP