Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിനിമയത്തിലുള്ള അമ്പത് ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് ആർ ബി ഐ; 85 ശതമാനം നോട്ടുകളും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തിയത് നിക്ഷേപമായി

വിനിമയത്തിലുള്ള അമ്പത് ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് ആർ ബി ഐ; 85 ശതമാനം നോട്ടുകളും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തിയത് നിക്ഷേപമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് വിനിമയത്തിലുള്ള അമ്പത് ശതമാനം 2000 രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ഇതിന് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ മൂല്യം വരുമെന്നും അദ്ദേഹം പറഞ്ഞു. പിൻവലിക്കൽ പ്രഖ്യാപിച്ച് 20 ദിവസത്തിനുള്ളിൽ 2,000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായാണ് റിസർവ് ബാങ്ക് അറിയിച്ചത്.

മാർച്ച് അവസാനത്തോടെ 3.62 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ കറൻസിയാണ് വിനിമയത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകളിൽ 85 ശതമാനവും ബാങ്കിങ് സിസ്റ്റത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് 19നാണ് 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചത്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരുമെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കിയിരുന്നു. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറഞ്ഞിരുന്നു.

2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തണമെന്ന് ആർ.ബി.ഐ നിർദ്ദേശം ബാങ്കുകൾ നൽകുകയും ചെയ്തു. നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തെതന്നെ നോട്ടുകൾ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു. മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകൾ ഉള്ളൂ. സാധാരണ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആർ.ബി.ഐ നിരീക്ഷിക്കുന്നു.

നിലവിലുള്ള 2000 നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതൽ അഞ്ച് വർഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂർത്തിയായതാണ് പിൻവലിക്കാനുള്ള ഒരു കാരണമെന്നും ആർ.ബി.ഐ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP