Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതുമുഴുവൻ അടിച്ചത് എലിയാ സാറെ..! നർക്കോട്ടിക് സെൽ പിടിച്ചെടുത്ത ആയിരം ലിറ്റർ മദ്യം എലികൾ കുടിച്ച് തീർത്തെന്ന വാദവുമായി പൊലീസ്; കുടിവെള്ളം ലഭിക്കാതെവന്നാൽ പകരം മദ്യമാണ് ലഭിക്കുന്നതെങ്കിലും എലികൾ കുടിക്കാൻ സാധ്യതയുണ്ടെന്ന് ജീവശാസ്ത്ര വിദഗ്ദ്ധർ; എന്നാൽ, ആയിരം ലിറ്റർ മദ്യം എലികൾ കുടിച്ചുതീർത്തു എന്നത് അവിശ്വസീനയമാണെന്നും വിദഗ്ദ്ധർ  

അതുമുഴുവൻ അടിച്ചത് എലിയാ സാറെ..! നർക്കോട്ടിക് സെൽ പിടിച്ചെടുത്ത ആയിരം ലിറ്റർ മദ്യം എലികൾ കുടിച്ച് തീർത്തെന്ന വാദവുമായി പൊലീസ്; കുടിവെള്ളം ലഭിക്കാതെവന്നാൽ പകരം മദ്യമാണ് ലഭിക്കുന്നതെങ്കിലും എലികൾ കുടിക്കാൻ സാധ്യതയുണ്ടെന്ന് ജീവശാസ്ത്ര വിദഗ്ദ്ധർ; എന്നാൽ, ആയിരം ലിറ്റർ മദ്യം എലികൾ കുടിച്ചുതീർത്തു എന്നത് അവിശ്വസീനയമാണെന്നും വിദഗ്ദ്ധർ   

മറുനാടൻ ഡെസ്‌ക്‌

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ആയിരം ലിറ്ററിലധികം മദ്യം 'എലികൾ' കുടിച്ചു തീർത്തെന്ന് പൊലീസ്. മദ്യം മോഷ്ടിച്ച് കുടിച്ച വൻസംഘത്തെ കണ്ടെത്തിയപ്പോൾ അവർ അനങ്ങാൻ പോലും ആവാത്ത സ്ഥിതിയിലായിരുന്നെന്നും പൊലീസ് പറയുന്നു!

നർക്കോട്ടിക് സെൽ പിടിച്ചെടുത്ത ആയിരം ലിറ്റർ മദ്യം എലികൾ കുടിച്ച് തീർത്തെന്ന വിചിത്ര വാദവുമായാണ് പൊലീസ രംഗത്തെത്തിയത്. ബിഹാറിലെ ബറേലി കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബുധനാഴ്ച സ്റ്റോർ റൂം തുറന്നപ്പോഴാണ് കാലിയായ കന്നാസുകൾ കണ്ടെത്തിയത്.എങ്ങനെയോ സ്റ്റോർ മുറിയിൽ അകപ്പെട്ട് ചത്തുപോയ നായയെ വലിച്ചു പുറത്തെത്തിക്കാൻ സ്റ്റോർമുറി തുറന്നപ്പോഴാണ് മോഷണവിവരം പൊലീസ് അറിഞ്ഞത്. കാലിയായ കന്നാസുകളാണ് സ്റ്റോർ മുറിയിൽ നിന്ന് പൊലീസിന് ലഭിച്ചത്. അത്രയും മദ്യം ആവിയായി പോയോ എന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം.

മദ്യമോഷ്ടാക്കളെ കണ്ടുപിടിക്കാൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 'പൂസായ' എലികളെ സ്റ്റോർ മുറി പരിസരത്ത് നിന്ന് കണ്ടെത്തിയത്. കന്നാസുകളിൽ ഭൂരിഭാഗവും എലികരണ്ട അവസ്ഥയിലായിരുന്നെന്നും പൊലീസ് കണ്ടെത്തി. കുടിവെള്ളം ലഭിക്കാതെവന്നാൽ പകരം മദ്യമാണ് ലഭിക്കുന്നതെങ്കിലും എലികൾ കുടിക്കാൻ സാധ്യതയുണ്ടെന്നാണ് ജീവശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, ആയിരം ലിറ്റർ മദ്യം എലികൾ കുടിച്ചുതീർത്തു എന്നത് അവിശ്വസീനയമാണെന്നും ഇവർ പറയുന്നു.

അനധികൃതമായി നിർമ്മിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന മദ്യം പിടിച്ചെടുത്താൽ സാമ്പിൾ സൂക്ഷിച്ച ശേഷം ബാക്കി നശിപ്പിച്ചുകളയുകയാണ് പൊലീസുകാർ ചെയ്യാറുള്ളത്. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെങ്കിലും മറുപടി ലഭിക്കാഞ്ഞതിനാൽ മദ്യം സ്റ്റോർ മുറിയിൽ സൂക്ഷിക്കേണ്ടിവന്നെന്നാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നരേഷ് പാലിന്റെ വിശദീകരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP