Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശനിർമ്മിത മദ്യത്തിന്റെ വില ഡൽഹിയിൽ കുറയുമെന്ന് സൂചന; പുതിയ നീക്കം കുറഞ്ഞവിലയിൽ മദ്യം വാങ്ങാനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ; തിങ്കളാഴ്ച മുതൽ പുതിയ വില നിലവിൽ വരുമെന്ന് സൂചന

വിദേശനിർമ്മിത മദ്യത്തിന്റെ വില ഡൽഹിയിൽ കുറയുമെന്ന് സൂചന; പുതിയ നീക്കം കുറഞ്ഞവിലയിൽ മദ്യം വാങ്ങാനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ; തിങ്കളാഴ്ച മുതൽ പുതിയ വില നിലവിൽ വരുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി സർക്കാർ എക്സൈസ് നയത്തിൽ പുതിയ നിബന്ധന ഉൾപ്പെടുത്തുന്നതോടെ ഇറക്കുമതി ചെയ്യുന്ന വിദേശനിർമ്മിത മദ്യത്തിന്റെ വില ഡൽഹിയിൽ കുറയുമെന്ന് റിപ്പോർട്ട്. വിലയിൽ 20 മുതൽ 25 ശതമാനം വരെയാണ് കുറവുണ്ടാകുക. തിങ്കളാഴ്ച മുതൽ പുതിയ വില നിലവിൽ വരുമെന്നാണ് സൂചന. എക്സൈസ് നയത്തിൽ ഉൾപ്പെടുത്തുന്ന ഈ പുതിയ നിബന്ധന പ്രകാരം, രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിലാണ് ഡൽഹിയിൽ മദ്യം വിൽപനയെന്ന സത്യവാങ്മൂലം ഇറക്കുമതിക്കാരും വിതരണക്കാരും നൽകണം. മദ്യത്തിന്റെ ചില്ലറ വിൽപന വില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ കുറവാണെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കൾ ഹരിയാണ പോലുള്ള മറ്റു സംസ്ഥാനങ്ങളെ കുറഞ്ഞവിലയിൽ മദ്യം വാങ്ങാനായി ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കം.

ഉയർന്ന അടിസ്ഥാനവില, എക്സൈസ് നികുതി, മറ്റു നികുതികൾ തുടങ്ങിയവ കാരണം ഡൽഹിയിൽ വിദേശനിർമ്മിത മദ്യത്തിന് വില കൂടുതലാണ്. വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ അബ്സല്യൂട്ട് വോഡ്കയ്ക്ക് 1,800നു പകരം 1,400 രൂപയായി കുറയും. 1,800 രൂപയുടെ ബാലന്റൈന് 1350 രൂപയും 3850 രൂപയുടെ ഷീവാസ് റീഗലിന് 2800 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP