Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാം മതത്തിൽ സംഗീതം ഹറാമെന്ന് തിരിച്ചറിഞ്ഞു; സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പർ റുഹാൻ അർഷാദ്

ഇസ്ലാം മതത്തിൽ സംഗീതം ഹറാമെന്ന് തിരിച്ചറിഞ്ഞു; സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പർ റുഹാൻ അർഷാദ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മിയ ഭായ് എന്ന റാപ്പ് സോങിലൂടെ പ്രശസ്തനായ ഹൈദരാബാദ് റാപ്പർ റുഹാൻ അർഷാദ് മസംഗീത ജീവിതം അവസാനിപ്പിക്കുന്നു. ഇസ്ലാം മതത്തിൽ സംഗീതം ഹറാമാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും അതിനാലാണ് കരിയർ ഉപേക്ഷിക്കുന്നതെന്നും റുഹാൻ അർഷാദ് പറഞ്ഞു. തീരുമാനത്തിൽ താൻ സന്തോഷവാനാണെന്നും ഇക്കാര്യത്തിൽ രണ്ടാമതൊന്നും ആലോചിക്കേണ്ടിവന്നില്ലെന്നും റുഹാൻ വെളിപ്പെടുത്തി.

അല്ലാഹുവിൽ നിന്നുള്ള 'ഹിദായത്ത്' പ്രകാരമാണ് സംഗീതം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തിൽ ഉയർന്ന പദവിയിലെത്താൻ കഴിഞ്ഞതെന്നും അർഷാദ് പറഞ്ഞു. സംഗീതം ഉപേക്ഷിക്കുന്നത് ദൈവത്തിന്റെ ഇഷ്ടമാണെന്നും തന്റെ തീരുമാനത്തിൽ തന്നെ പിന്തുണയ്ക്കാനും കുറ്റകരമല്ലാത്ത ഉള്ളടക്കം തീരുമാനിക്കാൻ സഹായിക്കാനും ആരാധകരോട് അർഷാദ് അഭ്യർത്ഥിച്ചു.

ഇനി സംഗീതവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ പുറത്തിറക്കിയ മിയ ഭായ് എന്ന റാപ് സോങിലൂടെയാണ് റുഹാൻ അർഷാദ് പ്രശ്സ്തി നേടുന്നത്. 500 മില്യൺ പേരാണ് മിയ ബായ് യൂട്യൂബിൽ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP