Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ അക്രമിച്ചു; അക്രമണ ദൃശ്യങ്ങൾ പുറത്ത്  

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികളിലൊരാളായ മനോജ് ഷാ കോടതിമുറിക്ക് പുറത്ത് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. നീല ജാക്കറ്റ് ധരിച്ച പ്രതി മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കോടതിയിൽ നിന്നു പുറത്തേക്ക് വന്ന പ്രതികളുടെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മനോജ് ഷാ മാധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്ത കേസിൽ മനോജ് ഷാ, പ്രദീപ് കുമാർ എന്നീ രണ്ട് പ്രതികളെ ശനിയാഴ്ച ഡൽഹി കാർകാർഡൂമ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

കേവലം അഞ്ചു വയസ്സു മാത്രമുള്ള കുട്ടി അസാധാരണവും അധാർമ്മികവും അതിക്രൂരവുമായ ആക്രമണത്തിനാണ് ഇരയായതെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി നരേഷ് കുമാർ മൽഹോത്ര വ്യക്തമാക്കി. 2013 ഏപ്രിലിൽ ഡൽഹിയിലെ ഗാന്ധി നഗർ മേഖലയിൽനിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മനോജ് ഷായും പ്രദീപ് കുമാറും ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

തുടർന്ന് കൊല്ലപ്പെട്ടെന്ന് കരുതി കുട്ടിയെ മനോജിന്റെ മുറിയിൽ ഉപേക്ഷിച്ച് ഇരുവരും സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. 40 മണിക്കൂറിന് ശേഷം 2013 ഏപ്രിൽ 17 നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതികളെ പിന്നീട് മുസാഫർപൂർ, ബീഹാറിലെ ദർഭംഗ എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP